January 19, 2026

Idukkionline

www.idukki.online

കുമളി കമ്പം ചെക്ക് പോസ്റ്റ് തുറന്നു . രണ്ടാഴ്ചയായി റോഡ് നിർമ്മാണത്തിനു വേണ്ടി കുമളി വഴിയുള്ള ഗതാഗതം നിരോധിച്ചിരുന്നു . എന്നാൽ ചരക്കുവാഹനങ്ങൾ കമ്പമേട്ട് വഴി മാത്രമേ കടത്തിവിടു

കൊട്ടാരക്കര – ദിണ്ഡിക്കൽ ദേശീയ പാതയിൽ കുമളി മുതൽ ലോവർ ക്യാമ്പ് വരെ 6 കിലോമീറ്റർ മലമ്പാതയിലാണ് നിർമ്മാണം പൂർത്തിയാക്കി ഗതാഗത യോഗ്യമാക്കിയത്. നിർമ്മാണം പ്രവർത്തനങ്ങൾക്കായി ഡിസംബർ 24 മുതൽ ജനുവരി 5 വരെ കുമളിയിലെ അതിർത്തി ചെക്ക് പോസ്റ്റ് അടച്ചിട്ടിരിക്കുവായിരുന്നു. നിർമാണ പ്രവർത്തങ്ങൾ പൂർത്തിയായതിനെ തുടർന്നാണ് ഇന്ന് കുമളി കമ്പം ചെക്ക് പോസ്റ്റ് തുറന്നത്. എന്നാൽ ചരക്കുവാഹനങ്ങൾ നിരോധിച്ചിരിക്കുകയാണ്. തമിഴ്നാട്ടിൽ നിന്ന് കുമളിക്ക് പോകുകയും, വരുകയും ചെയ്യുന്ന ചരക്കു വാഹനങ്ങൾ കമ്പംമെട്ട് വഴി ഉപയോഗിക്കാം.

ദേശീയ പാതയിലെ 6 കിലോമീറ്റർ പാതയുടെ നിർമ്മാണം തമിഴ് നാട് രാത്രിയും പകലും ഒരേ പോലെ നടത്താനാണ് പൂർത്തി കരിച്ചത്. ലോവർ ക്യാമ്പ് മുതൽ ദേശീയ പാത നാല് വരിയാകും. ഇതിൻ്റെ നിർമ്മാണവും അതി വേഗത്തിൽ പുരോഗമിക്കുന്നു. കൊട്ടാരക്കര – ദിണ്ഡിക്കൽ ദേശീയ പാതക്ക് തമിഴ്നാട് ഭാഗത്ത് 241 കോടി രൂപ ചിലവഴിച്ചാണ് നിർമ്മാണം നടത്തുന്നത്. തമിഴ്നാട് ഭാഗത്തെ പാത നിർമ്മാണം പൂർത്തിയാകുന്നതോടെ തമിഴ്നാട്ടിലേയ്ക്കുള്ള യാത്ര സുഗമമാകും. ദേശീയ പാത വീതി കൂട്ടലിൻ്റെ ഭാഗമായി കുമളി അതിർത്തിയിൽ തമിഴ്നാട് ഭാഗത്തെ കടകൾ നേരത്തെ പൊളിച്ച് മാറ്റിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.
Translate »
error: Content is protected !!