കുമളി ചോറ്റുപാറയ്ക്ക് സമീപം ടൂറിസ്റ്റ് ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തിൽ ഏഴ് േപർക്ക് പരിക്കേറ്റു. ശിവകാശി, ചെന്നൈ, തിരുപ്പൂർ സ്വദേശികൾക്കാണ് അപകടം സംഭവിച്ചത്.
കുമളിയിൽ നിന്നും സത്രത്തിലേക്ക് വിനോദസഞ്ചാരികളുമായി പോയ ജീപ്പാണ് അപകടത്തിൽപ്പെട്ടത്. ചോറ്റുപാറയിലെ വളവിൽ വെച്ച്, എതിരെ വന്ന തീർത്ഥാടകരുടെ ബസിനെ മറികടക്കാൻ ശ്രമിച്ച ബൈക്കിനെ രക്ഷിക്കാനായി ജീപ്പ് വെട്ടിച്ചു മാറ്റുകയായിരുന്നു. ഇതിനിടെ നിയന്ത്രണം വിട്ട ജീപ്പ് റോഡരികിലേക്ക് മറിയുകയായിരുന്നു.
ശിവകാശി സ്വദേശികളായ ഹരിഹര പാണ്ഡിയൻ, അഭിഷേക് പാണ്ഡിയൻ,ചെന്നൈ സ്വദേശികളായ
സുബർണ്ണ, സബർണ്ണ
തിരുപ്പൂർ സ്വദേശികളായ പ്രവീൺ, ഹരി
ജീപ്പ് ഡ്രൈവർ, കുമളി സ്വദേശി സുജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശിവകാശി സ്വദേശി ഹരിഹര പാണ്ഡിയനെ കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി തേനി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. മറ്റുള്ളവരുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് പ്രാഥമിക വിവരം.
ന
