January 19, 2026

Idukkionline

www.idukki.online

ജില്ലയില്‍ മികച്ച സേവനങ്ങള്‍ കാഴ്ചവെച്ച പോലീസ് ഉദ്യോഗസ്ഥരെ ജില്ലാ പോലീസ് മേധാവി കെ. എം സാബുമാത്യു ഐ.പി.എസ് പ്രശംസാപത്രം നല്‍കി അഭിനന്ദിച്ചു.

തലയാര്‍, വാഗുവരൈ എസ്റ്റേറ്റ് ഫാക്ടറി ഡിവിഷനിലെ കാളിയമ്മാൾ ക്ഷേത്രത്തിൽ നിന്ന് വിലയേറിയ പഞ്ചലോഹ വിഗ്രഹം മോഷ്ടിച്ചവരെ തേനി ഉത്തമപാളയത്ത് പോയി അന്വേഷിച്ച് കണ്ടുപിടിക്കുകയും, നഷ്ടപ്പെട്ട സ്വത്തുക്കള്‍‍ മുഴുവന്‍ തിരിച്ചുപിടിക്കുകവഴി മാതൃകാപരമായ ശ്രമങ്ങൾ നടത്തിയ മറയൂർ പോലീസ് ഇന്‍സ്പെക്ടർ ഷാജഹാന്‍ എം, ഇടുക്കി ജില്ലയിലെ പനംകുട്ടി പ്രദേശത്ത് കള്ളനെന്ന് സംശയിച്ച അലഞ്ഞുതിരിഞ്ഞ ജാർഖണ്ഡ് സ്വദേശിയെ തിരഞ്ഞു കണ്ടെത്തുകയും മാനസികമായി അസ്ഥിരമായ അവസ്ഥയിൽ, ഭാഷ അറിയാതെ ജാർഖണ്ഡില്‍ നിന്ന് കേരളത്തില്‍ ഉള്ള തന്റെ ഭാര്യയെയും കുട്ടികളെയും അന്വേഷിച്ച് നടന്നതാണെന്ന് മനസ്സിലാക്കുകയും, രണ്ട് ദിവസമായി പട്ടിണിയിലായിരുന്ന ഇയാള്‍ക്ക് ആവശ്യത്തിന് ഭക്ഷണവും പരിചരണവും നൽകി കുടുംബത്തിലാക്കുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊണ്ട കഞ്ഞിക്കുഴി പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ താജുദ്ദീന്‍ അഹമ്മദ്, അസിസ്റ്റന്റ്‍ സബ് ഇന്‍സ്പെക്ടര്‍ അജിത്കുമാര്‍ എന്‍.ആര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഷെരീഫ് പി.എ, പെരുവന്താനം 35-ാം മൈലിൽ നദിയിൽ മുളങ്കാടിനുള്ളിൽ കുടുങ്ങിക്കിടന്ന യുവാവിനെ ശക്തമായ ഒഴുക്കിനെ വകവയ്ക്കാതെ ചെന്ന് രക്ഷപെടുത്തുകയും, ആശുപത്രിയിൽ എത്തിച്ചു ജീവന്‍ രക്ഷിക്കുകയും ചെയ്യുകവഴി മാതൃകാപരമായ ശ്രമങ്ങൾ നടത്തിയ പെരുവന്താനം പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സിയാദ് കെ.എം, സിവില്‍ പോലീസ് ഓഫീസര്‍ ജോമോന്‍ റ്റി.ജെ, എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി അഭിനന്ദിച്ചത്. സമയക്ലിപ്തത പാലിച്ച്, തികഞ്ഞ തൊഴിൽ വൈദഗ്ദ്ധ്യത്തോടെയും, മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചും നടത്തിയ ഇവരുടെ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് പോലീസിനോടുള്ള വിശ്വാസം ശക്തിപ്പെടുത്തുകവഴി പോലീസ് സേനയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കുവാന്‍ സാധിച്ചു എന്ന അഭിനന്ദനാർഹമായ പ്രവർത്തനത്തിനാണ് ഏവര്‍ക്കും പ്രശംസാപത്രം നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.
Translate »
error: Content is protected !!