ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുമളി യൂണിയന്റെ നേതൃത്വത്തിൽ വ്യാപാരികളെയും കർഷകരരേയും പങ്കെടുപ്പിച്ചു കൊണ്ട് ടൗണിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു………….
ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് വ്യാപാരി വ്യവസായി കുമളി യൂണിറ്റ് രംഗത്ത് വന്നത്. വ്യാപാരി വ്യവസായിയുടെ നേതൃത്വത്തിൽ കുമളി ടൗണിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചത്.കുളത്തുപാലം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രകടനം കുമളി പൊതുവേദിയിൽ സമാപിച്ചു. വ്യാപാരി വ്യവസായി കുമളി യൂണിറ്റ് പ്രസിഡൻ്റ് ഷിബു എം. തോമസ് അദ്ധ്യക്ഷത വഹിച്ച പ്രതിഷേധ യോഗം വ്യാപാരി വ്യവസായി ജില്ലാ സെക്രട്ടറി ജോയി മേക്കുന്നേൽ ഉദ്ഘാടനം ചെയ്തു. റിലയൻസിൻ്റ ഉല്പന്നങ്ങൾ ബഹിഷ്കരിക്കണം എന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു.
യൂണിറ്റ് സെക്രട്ടറി വി. കെ. ദിവാകരൻ സ്വാഗതം പറഞ്ഞ യോഗത്തിൽ മേഖല പ്രസിഡൻ്റ് മജോ കാരിമുട്ടo, യൂത്ത് വിംങ്ങ് പ്രസിഡൻ്റ് സുൾഫിക്കർ, മുഹമ്മദ് ഷാജി, ജോസ് അഴകമ്പ്ര, വി. ആർ. ഷിജു, പി. എൻ. രാജു, ആൻസി ജെയിംസ് എന്നിവർ സംസാരിച്ചു.