January 19, 2026

Idukkionline

www.idukki.online

ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ചവരെ കുമളി വ്യാപാരി വ്യവസായി ഏകോപന സമതി ഒന്നാം മൈൽ യൂണിറ്റിന്റെ നേതൃതത്തിൽ സ്വീകരണം നല്കി……..

ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, അഴുത ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, കുമളി പഞ്ചായത്തംഗങ്ങൾ എന്നിവർക്കാണ് കുമളിയിൽ സ്വീകരണം നൽകിയത്. വ്യാപാരി വ്യവസായി ഒന്നാം മൈൽ യൂണിറ്റ് സ്വീകരണമൊരുക്കി. ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള സംവാദങ്ങൾ യോഗത്തിൽ നടത്തി. വ്യാപാര മേഖലയ്ക്ക് ആവശ്യമായ കാര്യങ്ങളെ പറ്റി ജനപ്രതിനിധികൾക്കിടയിൽ അവതരിപ്പിച്ചു. കാർഷികം, വിനോദം, വ്യാപാരം എന്നീ മേഖലകളുടെ വികസനത്തെ പറ്റി ചർച്ചകൾ നടന്നു.
വ്യാപാരി വ്യവസായി ഒന്നാം മൈൽ യൂണിറ്റ് പ്രസിഡൻ്റ് സി. വി. ഈപ്പൻ അദ്ധ്യക്ഷത വഹിച്ച യോഗം ജില്ലാ വൈസ് പ്രസിഡൻ്റ് നജീബ് ഇല്ലത്തു പറമ്പിൽ ഉദ്ഘാടനം ചെയ്തു.
വ്യാപാരി ജില്ല ജനറൽ സെക്രട്ടറി കെ. പി. ഹസ്സൻ, വ്യാപാരി വ്യവസായി ഒന്നാം മൈൽ സെക്രട്ടറി റ്റി.റ്റി. തോമസ്, ജില്ലാ സെക്രട്ടറി സണ്ണി വെട്ടൂണിക്കൽ, ജില്ലാ പഞ്ചായത്തംഗങ്ങളായ രാരിച്ചൻ നീറണാകുന്നേൽ, എസ്. പി. രാജേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗം ലിസ്സമ്മ, കുമളി പഞ്ചായത്ത് പ്രസിഡൻ്റ് ശാന്തി ഷാജിമോൻ, വൈസ് പ്രസിഡൻ്റ് സൺസി മാത്യു, പഞ്ചായത്തംഗങ്ങൾ എന്നിവർ യോഗത്തിൽ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.
Translate »
error: Content is protected !!