Monday, 16 November 2026

FLASH
പ്രാദേശികം

ചരസുമായി നേപ്പാൾ സ്വദേശി കുമളി പോലീസിന്റെ പിടിയിൽ

· 1 min read
ചരസുമായി നേപ്പാൾ സ്വദേശി കുമളി പോലീസിന്റെ പിടിയിൽ

കുമളി: വിൽപ്പനയ്ക്കായി നേപ്പാളിൽനിന്ന് എത്തിച്ച 137.40 ഗ്രാം ചരസുമായി നേപ്പാൾ സ്വദേശിയെ കുമളി പോലീസ് അറസ്റ്റ് ചെയ്തു. നേപ്പാൾ സ്വദേശി നരേഷ് ബഹദൂർ സിംഗ് (24) ആണ് പിടിയിലായത്.

2026 ഒക്ടോബർ 30-ന് കുമളി അമരാവതി, ഒട്ടകത്തലമേട് ഭാഗത്തെ ഹോംസ്റ്റേയിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും കുമളി പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്.

കുമളി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ശ്രീനാഥ് എസ്., സബ് ഇൻസ്പെക്ടർമാരായ ബിജു ടി., ജോഫി പി. ജോൺ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഷിബു, സിവിൽ പോലീസ് ഓഫീസർമാരായ ജെയിംസ്, രതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

കേരള പോലീസിന്റെ ലഹരിവിരുദ്ധ പദ്ധതിയായ **’ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ട്’**ന്റെ ഭാഗമായി സംസ്ഥാനത്തെ ലഹരിക്കടത്ത് ശൃംഖലകൾക്കെതിരെ പരിശോധനയും നടപടികളും ശക്തമാക്കിയിട്ടുണ്ട്. കുട്ടികളെയും യുവജനങ്ങളെയും ലഹരിയുടെ കെണിയിലേക്ക് എത്തിക്കുന്ന സംഘങ്ങളിലെ പ്രധാന കണ്ണികളെ കണ്ടെത്തി നിയമത്തിന് മുന്നിലെത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ഇടുക്കി ജില്ലയിൽ ലഹരിവസ്തുക്കളുടെ വിൽപ്പനയോ ഉപയോഗമോ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് ജില്ലാ തൂഫാൻ കൺട്രോൾ റൂം നമ്പറായ 9497932508-ൽ വിവരം അറിയിക്കാം. വിവരങ്ങൾ കൈമാറുന്നവരുടെ വ്യക്തിവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും പോലീസ് അറിയിച്ചു.

ഇതും വായിക്കാം

error: Content is protected !!