അക്ഷയ കേന്ദ്രങ്ങളിൽ അമിത നിരക്ക് ഈടാക്കുന്നു,നടപടി സ്വീകരിക്കും
അക്ഷയ കേന്ദ്രങ്ങളില്‍ വിവിധ സേവനങ്ങള്‍ക്ക് സർക്കാർ നിശ്ചയിച്ചിട്ടുള്ള നിരക്കിനേക്കാള്‍ കൂടുതല്‍ ഈടാക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പ്രോജക്‌ട് മാനേജർ അറിയിച്ചു.അക്ഷയകേന്ദ്രങ്ങള്‍ക്കെതിരെ വ്യാപക പരാതി ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണിത്. പൊതുജനങ്ങള്‍ എല്ലാ സേവനങ്ങള്‍ക്കും അക്ഷയ കേന്ദ്രങ്ങളില്‍ നിന്നും റീസിപ്റ്റ് ലഭിക്കുന്നെന്ന് ഉറപ്പ് വരുത്തണം, റെസീപ്റ്റ് ലഭിച്ചില്ലെങ്കില്‍ ചോദിച്ചു വാങ്ങണം. അക്ഷയ കേന്ദ്രങ്ങളില്‍ സർക്കാർ അംഗീകൃത നിരക്ക് പൊതുജനങ്ങള്‍ക്ക് കാണത്തക്ക രീതിയില്‍ ക്രമീകരിക്കണം.
അക്ഷയ ജില്ലാ ഓഫീസിന്റെ ഇ-മെയില്‍ അഡ്രസ്സും ഫോണ്‍ നമ്ബറും ബ്ലോക്ക് ഓർഡിനേറ്ററുടെ ഫോണ്‍ നമ്ബറും നിർബന്ധമായും എല്ലാഅക്ഷയകേന്ദ്രങ്ങളിലും പ്രദർശിപ്പിക്കണം.
സ്ത്രീ സുരക്ഷാ പദ്ധതിയുമായി ബന്ധപ്പെട്ട അപേക്ഷകള്‍ക്ക് അക്ഷയ കേന്ദ്രങ്ങളിലഇൻഫർമേഷൻ ടെക്‌നോളജി വകുപ്പിന്റെ 2025ലെ ഉത്തരവിലുള്ള മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമേ തുക ഈടാക്കാൻ പാടുള്ളൂ. അക്ഷയ കേന്ദ്രങ്ങളില്‍ അമിത ഫീസ് ഈടാക്കുന്നത് സംബന്ധിച്ച പരാതികള്‍ adompm@gmail.com എന്ന ഇമെയിലില്‍ അറിയിക്കാം!
