ശാന്തൻപാറയിൽ കർഷക ദിനം ആചരിച്ചു; കർഷകരെ ആദരിച്ചു.

ശാന്തൻപാറ ഗ്രാമപഞ്ചായത്തിൻ്റെയും കൃഷിഭവൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ കർഷക ദിനം ആചരിച്ചു. പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ കാർഷിക മേഖലകളിൽ മികച്ച വിജയം നേടിയ കർഷകരെ ആദരിക്കുകയും പുരസ്കാരങ്ങൾ നൽകുകയും ചെയ്തു.
ഉടുമ്പൻചോല എം.എൽ.എ. എം.എം. മണി കർഷക ദിനം ഉദ്ഘാടനം ചെയ്തു. വിവിധ കാർഷിക മേഖലകളിൽ മികവ് തെളിയിച്ച മികച്ച മുതിർന്ന കർഷകൻ, ജൈവകർഷകൻ, സമ്മിശ്ര കർഷകൻ, തേനീച്ച കർഷകൻ, കുട്ടിക്കർഷകൻ, ക്ഷീരകർഷകൻ, വനിതാ കർഷക, നെൽകർഷകൻ തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു.
ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിഷ ദിലീപ് കർഷക ദിന സന്ദേശം നൽകി. ദേവികുളം കൃഷി അസിസ്റ്റന്റ് ഡയറക്ടർ ജെ. ജയന്തി പദ്ധതി വിശദീകരണവും നടത്തി. ചടങ്ങിൽ പച്ചക്കറി തൈകളുടെയും വിത്തുകളുടെയും വിതരണവും നടന്നു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജു വർഗീസിൻ്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ വൈസ് പ്രസിഡന്റ് നിത്യ സെലിൻ, കൃഷി ഓഫീസർ കെ.എൻ. ബിനിത, ആസൂത്രണ സമിതി ഉപാധ്യക്ഷൻ സേനാപതി ശശി, പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖർ, കർഷകർ, കൃഷിവകുപ്പ് ജീവനക്കാർ, കാർഷിക വികസന സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് കാർഷിക സെമിനാറും നടന്നു.