October 19, 2025

Idukkionline

Idukkionline

ഇടുക്കി കുമളിക്ക് സമീപം വാഹനാപകടം: നാലുപേർക്ക് ഗുരുതര പരിക്ക് ‘കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം.

കുമളി-ചെളിമടക്ക് സമീപം നടന്ന വാഹനാപകടത്തിൽ നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ശബരിമലയിൽ നിന്ന് കുമളിയിലേക്ക് വരികയായിരുന്ന തെലങ്കാന രജിസ്ട്രേഷനിലുള്ള കാറും, കുമളിയിൽ നിന്ന് വിനോദസഞ്ചാരികളുമായി പോയ ജീപ്പും തമ്മിലാണ് കൂട്ടിയിടിച്ചത്.
കാറിലുണ്ടായിരുന്ന അഞ്ചുപേരിൽ മൂന്നുപേരുടെ നില അതീവ ഗുരുതരമാണ്. തെലങ്കാനയിലെ ദേവർകൊണ്ട സ്വദേശികളായ ആറാം ഭരത്, പ്രശാന്ത്, അരവിന്ദ്, കിഷോർ എന്നിവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജീപ്പിലുണ്ടായിരുന്ന നീവേലി ബാലാജി എന്നയാൾക്ക് ഗുരുതരമായി പരിക്കേറ്റതിനാൽ തേനി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ജീപ്പിലുണ്ടായിരുന്ന മറ്റ് യാത്രക്കാർക്ക് നിസ്സാര പരിക്കുകളാണുള്ളത്. അവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി.

ന്യൂസ് ബ്യൂറോ
കുമളി

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!