കുമളിക്ക് സമീപം വാഹനാപകടം; നാലുപേർക്ക് ഗുരുതര പരിക്ക്

കുമളി: കുമളി-ചെളിമടക്ക് സമീപം വാഹനാപകടത്തിൽ നാലുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ശബരിമലയിൽ നിന്ന് കുമളിയിലേക്ക് വരികയായിരുന്ന തെലങ്കാന രജിസ്ട്രേഷൻ കാറും, കുമളിയിൽ നിന്ന് വിനോദസഞ്ചാരികളുമായി പോയ ജീപ്പുമാണ് കൂട്ടിയിടിച്ചത്. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
ഗുരുതരമായി പരിക്കേറ്റ കാറിലെ മൂന്ന് യാത്രക്കാരെയും ജീപ്പ് യാതക്കാരനെയും തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് കൂടുതൽ ചികിത്സയ്ക്കായി അവരെ കട്ടപ്പനയിലേക്ക് മാറ്റി. ജീപ്പിലുണ്ടായിരുന്ന മറ്റു യാത്രക്കാർക്ക് നിസ്സാര പരിക്കുകളാണുള്ളത്. അവരെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി.