നിയന്ത്രണംവിട്ട കാർ രണ്ട് കാറുകളിൽ ഇടിച്ച് കയറി അപകടം. കാറിൻ്റെ ഡ്രൈവർ ഉറങ്ങി പോയതാകാം അപകട കാരണമെന്ന പ്രാഥമിക നിഗമനം.

കുമളി: ഇന്ന് ഉച്ചക്കഴിഞ്ഞ് മുന്നോടെയായിരുന്നു അപകടം. തേനിയി നിന്നും വണ്ടിപ്പെരിയാറ്റിലേക്ക് പോയ കാറും, കുമളി ഭാഗത്തേയ്ക്ക് വരികയായിരുന്ന രണ്ട് കാറുകൾ തമ്മിലാണ് അപകടമുണ്ടായത്. വണ്ടിപ്പെരിയാർ ഭാഗത്തേക്ക് പോയ വാളാർഡി സ്വദേശി ഓമനക്കുട്ടൻ ഓടിച്ചിരുന്ന കാർ റോഡിൻ്റെ എതിർ ദിശയിലേയ്ക്ക് കയറി ആദ്യം വന്ന വണ്ടിപ്പെരിയാർ സ്വദേശിയുടെ
കാറിനെ ഇടിച്ച് തലകീഴായി മറിച്ചു.തുടർന്ന് രണ്ടാമത് വന്ന പത്തനംതിട്ട സ്വദേശി ജിജിയുടെ കാറുമായി കൂട്ടിയിടിച്ചാണ് നിന്നത്. മൂന്ന് കാറുകൾക്കും കേടുപാടുകൾ സംഭവിച്ചു. അപകടത്തെ തുടർന്ന് കുറച്ചു നേരത്തേയ്ക്ക് ഗതാഗതം തടസപ്പെട്ടു. നിസാര പരിക്കേറ്റവരെ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുമളി പോലിസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.