മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് കാർഷിക ആവശ്യത്തിനായി തമിഴ്നാട് വെള്ളം കൊണ്ടുപോയി തുടങ്ങി.

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും തമിഴ്‌നാട് തേനി ജില്ലയിലെ നെല്‍പാടങ്ങളിലേയ്ക്ക് ഒന്നാംകൃഷിക്കായി വെള്ളമെടുത്ത് തുടങ്ങിയത്. തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും ജൂണ്‍ ഒന്നിന് തന്നെ അണക്കെട്ടില്‍ നിന്നും വെള്ളം കൊണ്ടുപോകാന്‍ കഴിയുന്നത് തമിഴ്‌നാട് കാര്‍ഷിക മേഖലയ്ക്ക് ഗുണം ചെയ്യും.
അണക്കെട്ടില്‍ നിന്ന് കാര്‍ഷിക ആവശ്യത്തിനായി സെക്കന്റില്‍ 300 ഘനയടി വെള്ളമാണ് കൊണ്ടുപോകുന്നത്. 200 ഘനയടി വെള്ളം കൃഷിയ്ക്കും 100 ഘനയടി കുടിവെള്ളത്തിനുമാണ് ഉപയോഗിക്കുന്നത്. തേക്കടിയില്‍ നടന്ന പ്രത്യേക പൂജകള്‍ക്ക് ശേഷം
തേനി ജില്ല കളക്ടർ രഞ്ജിത്ത് സിംഗ്
ഷട്ടര്‍ തുറന്നു.
മുല്ലപ്പെരിയാറിലെ വെള്ളം ഉപയോഗിച്ച് തേനി ജില്ലയിൽ 14700 ഹെക്ടർ സ്ഥലത്ത് കൃഷി ആരംഭിക്കുന്നതിനായി ഉള്ള മുൻ ഒരുക്കങ്ങൾ പൂർത്തിയായതായി തേനി ജില്ല കളക്ടർ അറിയിച്ചു.