പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്ക് പീഡനം: കുമളിയിൽ യുവാവ് അറസ്റ്റിൽ,

സ്കൂൾ വിദ്യാർത്ഥിനിയായ പതിനാലുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കുറ്റത്തിനാണ് യുവാവിനെ കുമളി പോലീസ് അറസ്റ്റ് ചെയ്തത്.
വണ്ടിപ്പെരിയാർ, ഇഞ്ചിക്കാട്, ആറ്റോരം ഭാഗത്ത് താമസിക്കുന്ന വെറ്റ്റിവേൽ (24) ആണ് കുമളി പോലീസ് പിടിയിലായത്.
കുമളി സ്വദേശിനിയായ പ്രായപൂർത്തിയാവാത്ത പതിനാല് വയസുള്ള പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കാൻ ശ്രമം നടതുകയായിരുന്നു. ഇതേ തുടർന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ പോലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പിടിയിലായ
പ്രതിയെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.