വിവാഹ ആവശ്യത്തിന് വച്ചിരുന്ന പണവും സ്വർണവും മോഷ്ടിച്ച ‘പ്രതിയെ കുമിളി പോലീസ് പിടികൂടി. വണ്ടിപ്പെരിയാർ കീരിക്കര സ്വദേശി മഹേന്ദ്രനെയാണ് പിടിയിലായത്.

കുമളി: പകൽ സമയങ്ങളിൽ വീടുകളിൽ ആളില്ലാത്ത സമയം നോക്കിയിരിക്കുക. ഇത് ഉറപ്പുവരുത്തിയശേഷം
വീടിന്റെ മേൽക്കൂര പൊളിച്ച് വീടിനുള്ളിൽ കയറി അലമാര കുത്തിത്തുറന്ന് ഉള്ളിൽ നിന്നും പണവും സ്വർണവും മോഷ്ടിച്ച് കടന്നുകളയുക. പിറ്റേദിവസം മുതൽ സാധാരണ ജീവിതം കയ്യിൽ കാശില്ലാതെ വരുമ്പോൾ മോഷ്ടിച്ച സ്വർണത്തിൽ നിന്നും കുറേശ്ശെ എടുത്ത് വേറെവേറെ സ്വർണ്ണ പണയ സ്ഥാപനങ്ങളിൽ പണയം വയ്ക്കുക ഇങ്ങനെ ജീവിതം ആസ്വദിക്കുന്ന മോഷ്ടാവായ വണ്ടിപ്പെരിയാർ കീരിക്കാരെ സ്വദേശി മഹേന്ദ്രനെയാണ് ഏറ്റവും അവസാനം കുമളി ചോറ്റുപറയിൽ ശരണ്യ ഭവൻ രവി പശുപതി ദമ്പതികളുടെ മകന്റെ വിവാഹ ആവശ്യത്തിന് സൂക്ഷിച്ചിരുന്ന ഏഴര പവൻ സ്വർണവും ഒരു ലക്ഷം രൂപയും മോഷണം പോയ കേസിൽ പിടിക്കപ്പെട്ടത്..
കുമളി മുരുകടി ക്ഷേത്രത്തിൽ ഉത്സവത്തിനിടയിലാണ് പോലീസ് ഇയാളെ പിടികൂടുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ കുറ്റം സമ്മതിക്കുകയും ചെയ്തു.ഇയാളുടെ വീട്ടിൽ നിന്നും മൂന്നു പവൻ സ്വർണവും 27000 രൂപയും പോലീസ് കണ്ടെടുത്തു പിന്നീട് വണ്ടിപ്പെരിയാർ ഗോൾഡ് മാർക്കറ്റിലെ സ്വർണ്ണ പണയ വായ്പാ സ്ഥാപനങ്ങളിൽ പണയം വെച്ചിട്ടുള്ള സ്വർണ്ണം കണ്ടെടുക്കുകയും തെളിവെടുപ്പ് നടത്തുകയും ചെയ്തു..
മഹേന്ദ്രൻ തന്നെയാണ് കഴിഞ്ഞ ആറുമാസം മുൻപ് പശുമലയിൽ എസ്റ്റേറ്റ് സൂപ്പർവൈസറുടെ കോട്ടേഴ്സ് കുത്തിത്തുറന്ന് മോഷണം നടത്തിയത്. ഇതുകൂടാതെ മറ്റ് രണ്ടു കേസുകളിലായി വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷനിൽ മൂന്ന് മോഷണ കേസുകളാണ് ഇയാളുടെ പേരിൽ ഉള്ളത്.. ഇതോടൊപ്പം വണ്ടിപ്പെരിയാർ 57 മൈലിൽ കാളിദാസ് എന്ന ഓട്ടോറിക്ഷ ഡ്രൈവറുടെ വീട് നിർമാണത്തിനായി സൂക്ഷിച്ചിരുന്ന ഒരു ലക്ഷം രൂപ വീടിന്റെ മേൽക്കൂര തകർത്ത അകത്ത് കയറി മോഷണം നടത്തി. പീരുമേട് റാണി കോവിലിലും സമാനമായ രീതിയിലുള്ള മോഷണം നടന്നിരുന്നു. അതിലും ഇയാൾ തന്നെയാണ് പ്രതിയെന്നാണ് പോലീസ് പറയുന്നത്. ആദ്യം പിടിക്കപ്പെട്ട പശുമല കോട്ടേഴ്സ് കുത്തി തുറന്നുള്ള മോഷണക്കേസിൽ ഇയാളെ ജയിലിൽ അടയ്ക്കുകയും.
പിന്നീട് ജാമ്യത്തിൽ കഴിയുന്നനിടയിലാണ് വീണ്ടും മോഷണം നടത്തിയിരിക്കുന്നത്.
വീടുകളിൽ വെള്ളം കുടിക്കാൻ എന്ന വ്യാജേനെ കയറുകയും മൊബൈൽ ഫോൺ മോഷണം നടത്തിത്തുടങ്ങിയ മോഷണം വീട് കുത്തി തുറന്നുള്ള മോഷണം വരെ എത്തി . ഇങ്ങനെ ഒരേ രീതിയിലുള്ള മോഷണം പകൽ സമയത്ത് നടക്കുന്ന മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളവരുടെ ലിസ്റ്റിൽ ഒന്നാമനാണ് മഹേന്ദ്രൻ അങ്ങനെയാണ് പോലീസ് ഈ മോഷണ കേസുകളിൽ ഇയാളിലേക്ക് എത്തുന്നത്..
തൊണ്ടിമുതൽ മുഴുവനും കസ്റ്റഡിയിലെടുത്ത് മഹേന്ദ്രനെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും തുടർന്ന് വണ്ടിപ്പെരിയാർ പോലീസും പീരുമേട് പോലീസും കസ്റ്റഡിയിൽ വാങ്ങിയായിരിക്കും മറ്റ് രണ്ടു കേസുകളിലും അന്വേഷണം നടത്തുക.
കുമളി സർക്കിൾ ഇൻസ്പെക്ടർ സുജിത്ത് കെ എസ്,സബ് ഇൻസ്പെക്ടർമാരായ ജെഫി ജോർജ്,അനന്തു സിപിഓ മാരായ മാരിയപ്പൻ, ശ്രീനാഥ് എന്നിവർക്ക് പുറമേ സ്പെഷ്യൽ സ്കോഡ് ഉദ്യോഗസ്ഥരായ സുബൈർ,ജോഷി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.