അടിമാലി തോക്കുപാറക്ക് സമീപം പാചകത്തിനിടെ ഗ്യാസ് കുറ്റിയില്‍ തീ പടര്‍ന്ന് നാല് പേര്‍ക്ക് പൊള്ളലേറ്റു

അടിമാലി:അടിമാലി തോക്കുപാറ സൗഹൃദഗിരിയില്‍ പാചകത്തിനിടെ ഗ്യാസ് കുറ്റിയില്‍ തീ പടര്‍ന്ന് നാല് പേര്‍ക്ക് പൊള്ളലേറ്റു. ഇന്നുച്ചയോടെയായിരുന്നു സംഭവം നടന്നത്.പരിക്കേറ്റവരെ അടിമാലി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. തോക്കുപാറ സൗഹൃദഗിരിയില്‍ ഇന്നുച്ചയോടെയായിരുന്നു അപകടം നടന്നത്. തോക്കുപാറ സ്വദേശികളായ ജോയി, ജോമോന്‍, അഖില, അന്നമ്മ എന്നിവര്‍ക്കാണ് പരിക്ക് സംഭവിച്ചത്.പാചകത്തിനിടെ ഗ്യാസ് കുറ്റിയില്‍ തീ പിടിക്കുകയും തീ ആളിപ്പടരുകയുമായിരുന്നുതീ പടര്‍ന്നതോടെ നാല് പേരുടെയും ശരീരത്തില്‍ പൊള്ളലേറ്റു.പരിക്കേറ്റ നാല് പേരെയും ഉടന്‍ അടിമാലി താലൂക്കാശുപത്രിയില്‍ എത്തിച്ച് ചികിത്സ ലഭ്യമാക്കി.