വണ്ടിപ്പെരിയാർ 63ആം മൈൽ ഭാഗത്ത് കൃഷിയിടങ്ങളിൽ ഉള്ള കാട്ടാന യുടെയും വന്യമൃഗങ്ങളുടെയും ആക്രമണത്തിൽ പ്രതിഷേധിച്ചുകൊണ്ട് കിഫാ കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ റിലേ നിരാഹാര സമരം ആരംഭിച്ചു
മുതിർന്ന കർഷകനായ തെക്കേൽ വീട്ടിൽ കുഞ്ഞപ്പ സമര പരിപാടി ഉദ്ഘാടനം ചെയ്തു ശാശ്വത പരിഹാരം ഉണ്ടാവുന്നതുവരെ ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് ഉദ്ഘാൻ……കഴിഞ്ഞ കുറെ വർഷങ്ങളായി വണ്ടിപ്പെരിയാർ അറുപത്തിമൂന്നാം മൈൽ ഭാഗത്ത് കാട്ടാനയുടെയും വന്യമൃഗങ്ങളുടെയും ആക്രമണത്തിൽ കൃഷി ദേഹങ്ങൾ നശിക്കുന്നത് നിത്യസംഭവമായി മാറിയ സാഹചര്യത്തിൽനിരവധി പരാതികളും നിവേദനങ്ങളും നൽകിട്ടും. വനംവകുപ്പിന്റെ ഭാഗത്തുനിന്നും കൃഷിക്കാരെ സംരക്ഷിക്കുന്ന യാതൊരു നടപടിയും ഉണ്ടായിട്ടില്ല..ഇതിൽ പ്രതിഷേധിച്ചു കൊണ്ടാണ് കിഫാ കർഷക സംഘടനയുടെനേതൃത്വത്തിൽവിവിധ രാഷ്ട്രീയ സംഘടന പ്രതിനിധികളെയും പ്രദേശത്തെ കൃഷിക്കാരെയും തൊഴിലാളികളെയും ഉൾപ്പെടുത്തിക്കൊണ്ട് റിലേ സത്യാഗ്രഹ സമരം ആരംഭിച്ചത്..
സമരം പ്രദേശത്തെ മുതിർന്ന കർഷകനായ തെക്കയിൽ വീട്ടിൽ കുഞ്ഞപ്പ് ഉദ്ഘാടനം ചെയ്തു..യോഗത്തിൽ കിഫാ ഇടുക്കി ജില്ലാ പ്രസിഡന്റ് മാർട്ടിൻ കൊച്ചുപുരയ്ക്കൽ അധ്യക്ഷനായിരുന്നു.
ഗ്രാമ പഞ്ചായത്ത് അംഗങ്ങളും,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളും, യോഗത്തിൽ കൃഷിക്കാർക്ക് പിന്തുണയർപ്പിച്ച് അർപ്പിച്ചുകൊണ്ട് സംസാരിച്ചു. പരിഹാരം ഉണ്ടാകുന്നതുവരെ ശക്തമായ സമരം തുടരാനാണ് കിഫാ കർഷക സംഘടനയുടെ തീരുമാനം