ജില്ലയില്‍ 35 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന കോഫി ബോര്‍ഡിന്റെ ഓഫീസുകള്‍ പൂട്ടാനുള്ള നീക്കം കേന്ദ്ര ഗവണ്മെന്റ് ഉപേക്ഷിക്കണമെന്ന് ചെറുകിട കര്‍ഷക ഫെഡറേഷന് ആവശ്യപ്പെട്ടു.
ഇടുക്കി, കൊല്ലം, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ 86000 ചെറുകിട കാപ്പി കര്‍ഷക കുടുബങ്ങളുടെ ഉപജീവനത്തെ പ്രതികൂലമായി ബാധിക്കുന്നതാണ് കൂട്ട അടച്ചുപൂട്ടല്‍.
കഴിഞ്ഞ 15 വര്‍ഷമായി വിലയിടിവും വിളനാശവും മൂലം ഗതികെട്ട കാപ്പി കര്‍ഷകര്‍ക്ക് കൂടുതല്‍ ദുരിതം നല്‍കുന്നതാണ് കേന്ദ്ര ഗവണ്മെന്റിന്റെ തീരുമാനം.ഇടുക്കി ഉള്‍പ്പെടെയുള്ള അഞ്ചു ജില്ലകളിലേയും കാപ്പി കര്‍ഷകരുടെ ക്ഷേമപദ്ധതികള്‍ നടപ്പിലാക്കിക്കൊണ്ടിരുന്ന ഓഫീസുകളാണ് കര്‍ണാടകയിലേക്ക് മാറ്റാന്‍ തീരുമാനിച്ചിരികുന്നത്. ഇടുക്കി ജില്ലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ടീ ബോര്‍ഡിന്റെ അഞ്ച് സബ് ഓഫീസുകള്‍ അഞ്ചുവര്ഷംമുന്പ് കര്‍ണാടകം, തമിഴ്നാട് സംസ്ഥാനങ്ങളിലേക്കു മാറ്റിയിരുന്നു.
കോഫീ ബോര്‍ഡിന്റെ വണ്ടിപ്പെരിയാര്‍, അടിമാലി ഓഫീസുകള്‍കൂടി പൂട്ടുന്പോള്‍ വാഴവരയുള്ള കോഫീ ലയ്സണ്‍ ഓഫീസ് മാത്രമാണ് അഞ്ച് ജില്ലയിലേയും കര്‍ഷകര്‍ക്ക് ആശ്രയമായിട്ടുണ്ടാകു.
കാപ്പി നടീല്‍, പരിപാലനം, ജലസേചന സൗകര്യങ്ങള്‍, കാപ്പിക്കുരു സംഭരണ മുറി, കാപ്പി ഉണക്കാന്‍ കോണ്‍ക്രീറ്റ് യാര്‍ഡ്, വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകള്‍ തുടങ്ങിയ ഒട്ടേറെ ആനുകൂല്യങ്ങള്‍ വിവിധ ഓഫീസുകളില്‍നിന്ന് ലഭിച്ചിരുന്നു.
അഞ്ചു ജില്ലകളിലെ 44 കോഫി എസ്റ്റേറ്റ് ഉടമകള്‍ക്ക് ബോര്‍ഡിന്റെ ആനുകൂല്യം വീതംവയ്ക്കാനാണ് സാധാരണക്കാരന് എത്തിപ്പെടാവുന്ന ഓഫീസുകള്‍ മുഴുവന്‍ അടച്ചുപൂട്ടുന്നത്.
ഓഫീസ് മാറ്റത്തിനെതിരെ മുഖ്യമന്ത്രിയും ജില്ലയിലെ ജനപ്രതിനിധികളും അടിയന്തരമായി ഇടപെടണമെന്ന് ചെറുകിട കര്‍ഷക ഫെഡറേഷന് പ്രസിഡന്റ് വൈ.സി. സ്റ്റീഫന്റെ നേതൃത്വത്തിലുള്ള നിവേദക സംഘം ആവശ്യപ്പട്ടു