Sunday, 15 November 2026

FLASH
ക്രൈം

മാവേലിക്കരയിൽ 2 വയസ്സുകാരിയെ നിലത്തടിച്ച് കൊന്ന സംഭവം… അമ്മയുടെ കാമുകൻ പിടിയിൽ.

· 1 min read
മാവേലിക്കരയിൽ 2 വയസ്സുകാരിയെ നിലത്തടിച്ച് കൊന്ന സംഭവം… അമ്മയുടെ കാമുകൻ പിടിയിൽ.

മാവേലിക്കര: കുടുംബവഴക്കിനിടെ രണ്ടുവയസ്സുകാരിയെ നിലത്തടിച്ച് കൊന്നത് അമ്മയുടെ കാമുകൻ. അച്ഛനാണ് കുട്ടിയെ കൊന്നതെന്നായിരുന്നു ആദ്യ പുറത്തുവന്ന വിവരം. എന്നാൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ കുട്ടിയുടെ അച്ഛനല്ലെന്നും അമ്മയുടെ കാമുകനാണെന്നും കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ അറസ്റ്റിലായ അന്യസംസ്ഥാന തൊഴിലാളിയായ അസം ഗുവാഹട്ടി സ്വദേശി 27കാരനായ പരിതോഷ് മണ്ഡൽ, റൊണ്ട് വാലി എന്ന യൂുവതിയുമായി 15 ദിവസം മുമ്പാണ് മാങ്കാംകുഴി ജംക്‌ഷന് സമീപമുള്ള വീട്ടിൽ വാടകയ്ക്ക് താമസിക്കാൻ എത്തിയത്. ഭാര്യയും ഭർത്താവും ആണെന്ന് പറഞ്ഞാണ് ഇവർ വീട് വാടയ്ക്ക് എടുത്തത്. ഇവർക്കൊപ്പം രണ്ട് കുട്ടികളും ഉണ്ടായിരുന്നു. ഇതിൽ ഇളയ കുട്ടിയെയാണ് ഇയാൾ കൊലപ്പെടുത്തിയത്.

ശനിയാഴ്ച രാത്രി പത്തുമണിയോടെ മാവേലിക്കര മാങ്കാംകുഴിയിലായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. മദ്യപിച്ചെത്തിയതിനെ തുടർന്ന് പരിതോഷ് മണ്ഡലും റൊണ്ട് വാലിയുമായി തർക്കമുണ്ടായി. തർക്കം രൂക്ഷമായതോടെ റൊണ്ട് വാലിയുടെ കൈയിലുണ്ടായിരുന്ന ഇയള മകൾ ദീപികയെ ബലമായി പിടിച്ചുവാങ്ങി മുറിയിലേക്ക് കൊണ്ടുപോയി. തുടർന്ന് കുഞ്ഞിനെ തറയിലേക്ക് വലിച്ചെറിയുകയും മുഖം പിടിച്ച് തറയിൽ ഇടിക്കുകയുമായിരുന്നു എന്നാണ് പൊലീസ് നൽകുന്ന വിവരം. ഗുരുതരമായി പരുക്കേറ്റ കുഞ്ഞിനെ മാവേലിക്കര ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. കുട്ടിയുടെ ശരീരത്തിൽ മുറിവുകളും ക്ഷതങ്ങളും ശ്രദ്ധയിൽപ്പെട്ട ഡോക്ടർമാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മാവേലിക്കര സി.ഐ ബിജേഷ്.എസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്.

പരിതോഷ് മണ്ഡൽ മേസ്തിരിപ്പണിക്കാരനാണ്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായിട്ടുണ്ട്. നാളെ പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കും. റൊണ്ട് വാലിയേയും നാല് വയസുകാരിയായ മൂത്ത മകൾ റിതികയേയും ഇപ്പോൾ ആലപ്പുഴ മഹിള മന്ദിരത്തിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്

ഇതും വായിക്കാം

error: Content is protected !!