വണ്ടിപ്പെരിയാറിൽ മൊബൈൽ കടയിൽ മോഷണം; 1.23 ലക്ഷം രൂപ കവർന്ന പ്രതി പിടിയിൽ

കുമളി: പെരിയാർ വില്ലേജിൽ മാട്ടുപ്പെട്ടി ഭാഗത്ത് തങ്കമല കരയിൽ ബഥേൽ എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന മണികണ്ഠൻ (36) ആണ് വണ്ടിപ്പെരിയാർ പോലീസിന്റെ പിടിയിലായത്.
വണ്ടിപ്പെരിയാറിലെ ദീനാ ബോസ് മൊബൈൽ ആൻഡ് ഇലക്ട്രിക് എന്ന സ്ഥാപനത്തിൽ അതിക്രമിച്ച് കയറി 1,23,240/- രൂപ പ്രതി മോഷണം ചെയ്യുകയായിരുന്നു.
06.11.26 തിയതി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ വണ്ടിപ്പെരിയാർ പോലീസ് നടത്തിയ അന്വേഷണത്തിൽ, ഇഞ്ചക്കാട് ഭാഗത്ത് നിന്ന് സർക്കിൾ ഇൻസ്‌പെക്ടർ പ്രശാന്തിന്റെ നിർദ്ദേശപ്രകാരം വണ്ടിപ്പെരിയാർ പോലീസ് സബ് ഇൻസ്പെക്ടർമാരായ അക്ബർ സാദത്ത്, ജയ് ജോൺ വർഗീസ്, നാസർ,അനിൽകുമാർ വി ആർ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ ബിനോയ്, സതീഷ് ചന്ദ്രൻ, സിവിൽ പോലീസ് ഓഫീസർമാരായ പ്രവീൺ, സുബാഷ്, ഫസൽ, അനൻസിയ എന്നിവർ അടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
വാർത്തകൾ ആദ്യം വാട്സ്ആപ്പിൽ
ഇടുക്കിയിലെ ഏറ്റവും പുതിയ വാർത്തകൾ നേരിട്ട് ലഭിക്കാൻ ചാനലിൽ ചേരൂ.
Join now





