January 19, 2026

Idukkionline

www.idukki.online

പോലീസിനെ കത്തിവീശി പേടിപ്പിച്ച് കൊലക്കേസ് പ്രതി രക്ഷപ്പെട്ടു; രണ്ടുപേർ അറസ്റ്റിൽ

വടക്കഞ്ചേരിയിൽ പോലീസിനെ കത്തിവീശിപ്പേടിപ്പിച്ച് കൊലക്കേസ് പ്രതി രക്ഷപ്പെട്ട സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. പ്രതിയെ രക്ഷപ്പെടാൻ സഹായിച്ച സഫർ (36), അനസ് (26) എന്നിവരാണ് പിടിയിലായത്. തിങ്കളാഴ്ചയാണ് സംഭവത്തിനാസ്പദമായ സംഭവം.

പീച്ചി, മണ്ണുത്തി സ്റ്റേഷനുകളിലായി എട്ട് കേസുകളിൽ പ്രതിയായ രാഹുലിനെ പിടികൂടാനായി തിങ്കളാഴ്ച്ച വൈകീട്ട് മണ്ണുത്തി പോലീസ് വടക്കഞ്ചേരിയിൽ എത്തിയപ്പോഴാണ് നാടകീയ സംഭവങ്ങൾ ഉണ്ടായത്. ഒല്ലൂക്കര മുളയം സിനു ആന്റണിയെ ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് രാഹുലിനെ അറസ്റ്റ് ചെയ്യാൻ പോലീസ് കാറിൽ എത്തിയത്.എന്നാൽ പ്രതിയെ രക്ഷപ്പെടാൻ യുവാക്കൾ സഹായിക്കുകയായിരുന്നു. രക്ഷപ്പെട്ട രാഹുലിനെ പോലീസിന് ഇതുവരേയും കണ്ടെത്താനായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.
Translate »
error: Content is protected !!