കോൺഗ്രസ് കുമളി, ചക്കുപള്ളം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ പ്രതിഷേധ സദസ്സും പോലീസ് സ്റ്റേഷൻ മാർച്ചും സംഘടിപ്പിച്ചു.

കുമളി: പോലീസ് മർദ്ദനത്തിൽ സുജിത്തിന് നീതി ലഭ്യമാക്കണമെന്നും പോലീസിലെ ക്രിമിനലുകളെ ജയിലിലടക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് കുമളി, ചക്കുപള്ളം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി കുമളി പോലീസ് സ്റ്റേഷനിലേക്ക് മാർച്ചും സ്റ്റേഷൻ ഉപരോധവും നടത്തി. കൊളുത്തുപാലത്തുനിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം പോലീസ് സ്റ്റേഷൻ പടിക്കൽ ബാരിക്കേഡുകൾ സ്ഥാപിച്ചു പോലീസ് തടഞ്ഞു.
തുടർന്ന് നടന്ന പ്രതിഷേധ ധർണയ്ക്ക് കുമളി മണ്ഡലം പ്രസിഡന്റ് പി.പി. റഹീം അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ഷാജി പൈനേടത്ത് ധർണ ഉദ്ഘാടനം ചെയ്തു. ചക്കുപള്ളം മണ്ഡലം പ്രസിഡന്റ് വി.വി. മുരളി, നേതാക്കളായ റോബിൻ കാരക്കാട്ട്, സന്തോഷ് പണിക്കർ, മണിമേഖല, ഷൈലജ ഹൈദ്രാസ്, റോൺസി വർഗ്ഗീസ്, റോഷൻ കണ്ണംതാനം തുടങ്ങിയവർ സംസാരിച്ചു.