ഇടുക്കി അണക്കര കടുക്കാ സിറ്റിക്ക് സമീപം കുഴിയിൽ വീണ കടുവയെ മയക്കുവെടി വച്ചു.

ഇടുക്കി അണക്കര കടുക്കാ സിറ്റിക്ക് സമീപം കുഴിയിൽ വീണ കടുവയെ മയക്കുവെടി വച്ചു.ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് വയലിൽ സണ്ണിയുടെ പുരയിടത്തിലെ കുഴിയിൽ കടുവ വീണത്.കേരള തമിഴ് നാട് അതിർത്തിയിലാണ് സംഭവം.വനം വകുപ്പ് സംഘം സ്ഥലത്ത് എത്തി കടുവയെ മയക്കു വെടി വക്കുകയായിരുന്നു. കടുവക്കൊപ്പം കുഴിയിൽ ഒരു നായയും ഉണ്ടായിരുന്നു. പ്രദേശത്ത് ആദ്യമായാണ് കടുവയുടെ സാന്നിദ്ധ്യം ഉണ്ടാകുന്നതെന്ന് നാട്ടുകാർ പറഞ്ഞു.