പതിനേഴാമത് തേക്കടി പുഷ്പമേള മാർച്ച് 28 മുതൽ കുമളിയിൽ

കുമളി : കുമളി ഗ്രാമപഞ്ചായത്തും തേക്കടി അഗ്രി ഹോർട്ടി കൾച്ചറൽ സൊസൈറ്റി മണ്ണാറ തറയിൽ ഗാർഡൻസും ചേർന്ന് നടത്തുന്ന പതിനേഴാമത് തേക്കടി പുഷ്പമേള മാർച്ച് 28 മുതൽ ഏപ്രിൽ 20 വരെ കല്ലറക്കൽ ഗ്രൗണ്ടിൽ നടത്തുന്നതിന് തീരുമാനിച്ചു. ഇത് സംബന്ധിച്ചുള്ള ആലോചനയോഗം കുമളി ലേക്ഷോർ ഓഡിറ്റോറിയത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഡെയ്സി സെബാസ്റ്റ്യൻ അധ്യക്ഷതയിൽ കൂടി. പീരുമേട് എംഎൽഎ വാഴൂർ സോമൻ യോഗം ഉദ്ഘാടനം ചെയ്തു. റംസാൻ വിഷു ഈസ്റ്റർ വിശേഷ ദിവസങ്ങളിലെ അവധിക്കാലം എല്ലാവർക്കും ആസ്വദിക്കതക്കവിധം 24 ദിവസങ്ങളിലായിരിക്കും മേള നടത്തുക. പുഷ്പഫല സസ്യ പ്രദർശനം, അമ്യൂസ്മെൻറ് പാർക്ക്, വിവിധ കലാസാഹിത്യമത്സരങ്ങൾ, ഭക്ഷ്യമേള, സൗന്ദര്യമത്സരം , വിവിധ വിഷയങ്ങൾ
അടിസ്ഥാനമാക്കിയുള്ള സെമിനാറുകൾ ഇവ മേളയോടനുബന്ധിച്ച് ഉണ്ടാകും എല്ലാ ദിവസങ്ങളിലും വൈകുന്നേരങ്ങളിൽ കലാപരിപാടികൾ അരങ്ങേറും. മേളക്കായുള്ള പന്തലിൻ്റെ കാൽനാട്ടുകർമ്മം മാർച്ച് ഒന്നിന് എംഎൽഎ വാഴൂർ സോമൻ നിർവഹിക്കും.കുമളിയിൽ ചേർത്ത ആലോചന യോഗത്തിൽ 101 അംഗ സംഘാടക സമിതി രൂപീകരിച്ചു. എല്ലാ രാഷ്ട്രീയ സാമൂഹിക സംഘടന പ്രതിനിധികളും, ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു