കാട്ടാനയുടെ ആക്രമണത്തിൽ വനം വകുപ്പ് വാച്ചർക്ക് പരിക്കേറ്റു.തേക്കടി റേഞ്ചിലെ വാച്ചറായ കുമളി ആദിവാസി സെറ്റിൽമെൻ്റ് ഏരിയായിലെ രാജനാണ് പരിക്കേറ്റത്.

കുമളി: കാട്ടാനയുടെ ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർക്ക് പരുക്കേറ്റു.കുമളി ആദിവാസി സെറ്റിൽമെൻ്റ് ഏരിയായിലെ രാജനാണ് (48) പരിക്കേറ്റത്.
ഇന്ന് രാവിലെയാണ് സംഭവം. വനമേഖലയ്ക്കുള്ളിൽ നിർമ്മിച്ച ട്രക്ക് പാത്ത് ( നടപ്പാത ) അളക്കുന്നതിനിടെയാണ് രാജനും ഒപ്പമുള്ളവരും ആനയ്ക്കു മുന്നിൽപ്പെട്ടത്.
ആന തട്ടി തെറിപ്പിച്ചതിനെ തുടർന്ന് തെറിച്ചുവീണ രാജനെ ഒപ്പമുള്ളവരാണ് തേക്കടിയിലെ ലാൻഡിങ്ങിൽ എത്തിച്ച ശേഷം ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.കാലിൻ്റെ തുടയെല്ല് പൊട്ടിയ രാജനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാജൻ്റെ ആരോഗ്യനില മെച്ചപ്പെട്ടതായി അധികൃതർ പറഞ്ഞു.