ഇടുക്കി ഏലപ്പാറയിൽ കെഎസ്ആര്‍ടിസി ബസില്‍ നിന്നും തെറിച്ചുവീണ് യുവതിക്ക് ദാരുണാന്ത്യം. ഉപ്പുതറ ചീന്തലാര്‍ സ്വദേശിനി സ്വര്‍ണ്ണമ്മയാണ് മരിച്ചത്.

ഏലപ്പാറ : ഇന്ന് രാവിലെയാണ് ദാരുണമായ അപകടമുണ്ടായത്. മലയോര ഹൈവേയിൽ കട്ടപ്പന-കുട്ടിക്കാനം റൂട്ടിൽ ചിന്നാര്‍ നാലാം മൈലിൽ വെച്ചാണ് സംഭവം. ബസിന്റെ വാതിലിന് സമീപത്ത് നിന്നിരുന്ന യുവതി തെറിച്ചുപുറത്തേക്ക് വീഴുകയായിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ കെഎസ്ആര്‍ടിസി ആഭ്യന്തര അന്വേഷണം ആരംഭിച്ചു.