ദീപാവലി ആഘോഷത്തിനിടെ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. ഗൂഡല്ലൂർ സ്വദേശികളായ 3 പേർ സംഭവം സ്ഥലത്തു തന്നെ മരിച്ചു. രണ്ട് പേർ ഗുരുതരവസ്ഥയിൽ അമിത വേഗതയാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം.

ഇന്നലെ വൈകുന്നേരം 7 – മണിയോടെയാണ് സംഭവം, കമ്പം ഗൂഡല്ലൂർ റോഡിൽ സ്വകാര്യ വനിതാ കോളേജിന് സമീപം ഇരുചക്രവാഹനങ്ങൾ മുഖാമുഖം കൂട്ടിയിടിക്കുകയായിരുന്നു. കമ്പത്ത് നിന്നും ഗൂഡല്ലൂരിലേക്ക് വന്ന മൂവർ സഞ്ചരിച്ച ബൈക്കും ഗുഡല്ലൂരിൻ നിന്നും കമ്പത്തേക്ക് പോയ ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്.
അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഗൂഡല്ലൂർ സ്വദേശികളായ
ലിംഗേശ്വരൻ 24, സഞ്ജയ് 22, കേശവൻ 24, എന്നിവർ സംഭവം സ്ഥലത്തു വച്ചുതന്നെ മരിച്ചു. അപകടത്തിൽ പരിക്കേറ്റ ഗുഡല്ലൂർ സ്വദേശികളായ മോനിഷ് 22, സേവക് 22 എന്നിവർ ഗുരുതര പരിക്കുകളോടെ കമ്പത്ത് സർക്കാർ ആശുപത്രിയിൽ ചികിൽസയിലാണ്.,
അമിത വേഗതയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിൽ ഗൂഡല്ലൂർ നോർത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.