January 19, 2026

Idukkionline

www.idukki.online

ഗുജറാത്തില്‍ വന്‍ തീപ്പിടിത്തം; കുട്ടികളുള്‍പ്പെടെ 24 പേര്‍ മരിച്ചു, രക്ഷാപ്രവർത്തനം തുടരുന്നു.

ഗാന്ധിനഗർ: ഗുജറാത്തിലെ രാജ്കോട്ടിൽ ഗെയിമിംഗ് സെന്ററിലുണ്ടായ തീപിടുത്തത്തിൽ 9 കുട്ടികളുള്‍പ്പെട 24 പേർ മരിച്ചു. നിരവധിപേർക്ക് പരിക്കേറ്റു. കെട്ടിടത്തിനകത്ത് നിരവധി ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ട്. താൽക്കാലികമായി ഉണ്ടാക്കിയ ഷെഡ്ഡിലാണ് തീ പടർന്നത്. തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. 15 കുട്ടികളെ രക്ഷപ്പെടുത്തിയതായി ദൗത്യസംഘം അറിയിച്ചു. പരിക്കേറ്റവരെ രാജ്കോട്ട് സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിൽ ഗുജറാത്ത് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. ഗേമിങ് സെന്റർ ഉടമ യുവരാജ് സിംഗ് സോളങ്കിക്കെതിരെ കേസ് എടുത്തതായി പൊലീസ് അറിയിച്ചു.

മരിച്ചവരുടെ കുടുംബങ്ങൾക്ക് ഗുജറാത്ത്‌ സർക്കാർ 4 ലക്ഷം സഹായധനം പ്രഖ്യാപിച്ചു. കൂടാതെ പരിക്കേറ്റവർക്ക് 50000 രൂപയും ധനസഹായം നൽകും. ഗെയിമിംഗ് സെന്ററിലുണ്ടായ തീപിടുത്തത്തെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയമിച്ചതായും ഗുജറാത്ത്‌ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ അറിയിച്ചു. അപകടം നടന്ന ടിആര്‍പി ഗെയിം സോണ്‍ പ്രവർത്തിച്ചത് മതിയായ രേഖകൾ ഇല്ലാതെയെന്ന് പോലീസ് വ്യക്തമാക്കി. തീ നിയന്ത്രണ വിധേയമാക്കിയതായി രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.
Translate »
error: Content is protected !!