ഔവർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ (ORC) – ശരണബാല്യം പദ്ധതികളുടെ ഭാഗമായി കമ്മ്യൂണിറ്റി തല ഇന്റർവെൻഷൻ പ്രോഗ്രാം ഏലപ്പാറ – ചെമ്മണ്ണിൽ സംഘടിപ്പിച്ചു.
ഇടുക്കി ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ ഔവർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ (ORC) – ശരണബാല്യം പദ്ധതികളുടെ ഭാഗമായി കമ്മ്യൂണിറ്റി തല ഇന്റർവെൻഷൻ പ്രോഗ്രാം 2024 ഫെബ്രുവരി 29 തിയതി ഏലപ്പാറ – ചെമ്മണ്ണിൽ സംഘടിപ്പിച്ചു. കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ രക്ഷിതാക്കൾക്ക് ബോധവൽകരണം നൽകുക, കുട്ടികളുടെ സംരക്ഷണത്തിനായുള്ള നിയമ സംവിധാനങ്ങളെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
ചെമ്മണ്ണ് ഗവൺമെൻ്റ് ഹൈ സ്കൂളിൽ വച്ച് നടന്ന പരിപാടിയിൽ ഇടുക്കി വുമൺ സെൽ ഇൻസ്പെക്ടർ സുമതി സി കുട്ടികൾ നേരിടുന്ന വെല്ലുവിളികളും കുട്ടികളുടെ സംരക്ഷണത്തിനായുള്ള നിയമ സംവിധാനങ്ങളും” എന്ന വിഷയത്തിൽ രക്ഷിതാക്കൾക്ക് ക്ലാസുകൾ നല്കി.
ജില്ലാ ഇടുക്കി ശിശു സംരക്ഷണ ഓഫീസർ, നിഷ വി എൻ , CWC മെമ്പർ പുഷ്പലത എം എൻ ,ചെമ്മണ്ണ്
GHS HM ശൈലജ , ജെൻഡർ ഡെസ്ക് കൗൺസിലർ വിദ്യമോൾ വി,
ദിവ്യ സേറ ഇട്ടി സ്കൂൾ കൗൺസിലർ, എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ബോധവത്കരണ ക്ലാസ്സിന് ശേഷം രക്ഷിതാക്കൾക്ക് തുറന്ന സംവാദത്തിന് അവസരം നൽകി.
ORC പ്രൊജക്ട് അസിസ്റ്റൻ്റ് ധന്യ ഡേവിഡ്, ORC സൈക്കോളജിസ്റ്റ് കുമാരി ജാക്വിലിൻ തങ്കച്ചൻ, റെസ്ക്യൂ ഓഫീസർ കുമാരി ആഷ്ണ ബേബി എന്നിവരാണ് പരിപാടിക്ക് നേതൃത്വം നൽകിയത്.

