വി.എസ് അച്യുതാനന്ദന്റെ നൂറാം ജന്മദിനത്തി നോടനുബന്ധിച്ച് ചിത്രകാരൻ കെ .എ അബ്ദുൾ റസാഖ് വരച്ച വി എസ് അച്യുതാനന്ദന്റെ ചിത്രങ്ങളുടെ പ്രദർ ശനം സംഘടിപ്പിച്ചു.

കുമളി:മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്റെ നൂറാം ജന്മദിനത്തി നോടനുബന്ധിച്ചാണ് ചിത്രകാരൻ കെ .എ അബ്ദുൾ റസാഖ് വരച്ച വി എസ് അച്യുതാനന്ദന്റെ ചിത്രങ്ങളുടെ പ്രദർ ശനം സംഘടിപ്പിച്ചത്. കുമളി ഡി.ടി.പി.സി ഹാളിൽ ആരംഭിച്ച ചിത്രപ്രദർശനം പ്ര ശസ്ത കവി കുരീപ്പുഴ ശ്രീകുമാർ ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്തു. ഓയിൽ പേസ്റ്റൽ, ചാർക്കോൾ , പെൻസിൽ ബ്ലാക്ക് ഇങ്ക്, തുടങ്ങിയവ ഉപയോഗിച്ചാണ് ഇരുപത്തഞ്ചോളം ചിത്രങ്ങൾ വരച്ചതെന്ന് അബ്ദുൾ റസാഖ് പറഞ്ഞു .വി.എസ് .അച്യുതാനന്ദ ന്റെ വ്യത്യസ്ത ഭാവങ്ങളോടെ യുള്ള ഇരുപത്തിയഞ്ചോളം ചിത്രങ്ങളുടെ പ്രദർശനമാണ് ഒരുക്കിയിട്ടുള്ളത്.
നാലുവർഷം മുമ്പ് തിരുവനന്തപുരത്ത് വി.എസിന്റെ വസതിയിൽ ചെന്നു താൻ വരച്ച പത്തോളം ചിത്രങ്ങൾ കൈമാറിയിരുന്നു.
വിവിധ ജില്ലകളിലായി ഒട്ടേറെ പ്രദർശനങ്ങൾ സംഘടിപ്പിച്ചിട്ടുള്ള അബ്ദുൾ റസാഖ് ഇതിനകം പതിനായിരത്തലേറെ ചിത്രങ്ങൾ വരച്ചിട്ടുണ്ട്. വരച്ചതിലേറെയും മുഖച്ചിത്രങ്ങളാണ്. ഇതൊടൊപ്പം പ്രകൃതി ദൃശ്യങ്ങളും വന്യജീവി ഉൾപ്പെടെയുള്ള മൃഗങ്ങളുടെയും നിരവധി ചിത്രങ്ങളും വരച്ചിട്ടുണ്ട്.
