കുമളിയിൽ ബിവറേജ് ഔട്ട്ലറ്റ് തുറന്ന് പ്രവർത്തിക്കണം എന്ന ആവശ്യം ശക്തമാകുന്നു.

കുമളി:കുമളിയിലെ ബിവറേജ് ഔട്ട്ലറ്റ് ഉടൻ തുറന്ന് പ്രവർത്തിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. അട്ടപ്പള്ളത്ത് പ്രവർത്തിച്ചുകൊണ്ടി രുന്ന സ്ഥാപനത്തിൽ കച്ചവടം കുറവാണെന്ന കാരണത്താലാണ് മാറ്റി പ്രവർത്തനം ആരംഭിച്ചത്. സി.പി.എം ഏരിയ സെക്രട്ടറി ഉൾപ്പെടെയുള്ള ഒരുപറ്റം സി.പി.എം പ്രവർത്തകർ എത്തി അന്നുതന്നെ പുതിയതായി പ്രവർത്തനം ആരംഭിച്ച ഔട്ട്ലറ്റ് അടപ്പിക്കുകയായിരുന്നു. അന്തരാഷ്ട്ര ടൂറിസ്റ്റ്കേന്ദ്രമായ തേക്കടിയിൽ എത്തുന്ന വിനോ ദസഞ്ചാരികൾ അടക്കമുള്ളവർക്ക് കുറഞ്ഞ വിലയ്ക്ക് മദ്യം ലഭിക്കുന്നില്ല.ഈ സ്ഥാപനം പൂട്ടിക്കിടക്കുന്നതുമൂലം, മറ്റു സ്ഥ ലങ്ങളിൽ നിന്ന് മദ്യം വാങ്ങി അമിതവിലയ്ക്ക് കരിഞ്ചന്തയിൽ വില്പന നടത്തുന്നത് വ്യാപമായിരിക്കുകയാണന്ന് ഐ.എൻ.ടി.യു.സി ആരോപിച്ചു.
ഔട്ട്ലറ്റ് തുറക്കാത്തതു മൂലം ഓട്ടോറിക്ഷ തൊ ഴിലാളികൾ ഉൾപ്പെടെയുള്ള തൊഴിലാളികൾക്ക് തൊഴിൽ നഷ്ടമായതായും. ദിനംപ്രതി ലക്ഷക്കണക്കിന് രൂപ ബെവ്കോയ്ക്ക് നഷ്ടം ഉണ്ടാക്കുകയാണന്നും. ബിവറേജസ് ഔട്ലറ്റ്അനുയോജ്യമാ യ സ്ഥലത്ത് ഉടൻതന്നെ തുറന്നു പ്രവർത്തിപ്പിക്കണമെന്നും തുറക്കാത്ത പക്ഷം സമര പരിപാടികൾ സംഘടിപ്പിക്കുന്നും നേതാക്കൾ അറിയിച്ചു. കുമളിയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ ഐ.എൻ.ടി.യു.സി. ജില്ലാ സെക്രട്ടറി ബിജു ദാനിയേൽ, ഐ.എൻ.ടി.യു.സി. കുമളി മണ്ഡലം പ്രസിഡന്റ് സിറിൽ യോ ഹന്നാൻ, ഐ.എൻ.ടി.യു.സി. ജില്ലാകമ്മറ്റിയംഗം സന്തോ ഷ് ഉമ്മൻ. മണ്ഡലം സെക്രട്ടറിമാരായ അനീഷ് കെ.കെ, സി നോജ് സേവ്യർ എന്നിവർ പങ്കെടുത്തു.
