October 19, 2025

Idukkionline

Idukkionline

കുമളിയിൽ പിക്കപ്പും, കാറും തമ്മിൽ കൂട്ടി ഇടിച്ച് അപകടം. അപകടത്തിൽ ഗുരുതരമായി പരിക്ക് പറ്റിയ ഷെരിക്കിനെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുമളി:കമ്പത്തു നിന്നും കൊല്ലത്തേക്ക് പോകുകയായിരുന്ന പിക്കപ്പ് ജീപ്പും കുമളിക്ക് വരികയായിരുന്ന ടാറ്റ ഹാരിയർ കാറുമാണ് കൂട്ടിയിടിച്ചത്. കുമളി ജൻഔഷധി മെഡിക്കൽ സ്റ്റോറിനു മുൻപിലാണ് അപകടം നടന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കുമളി സ്വദേശി ഷെറീഖിനെ പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.വാഹനത്തിൽ ഉണ്ടായിരുന്ന കുമളി സ്വദേശികളായ അനന്ദു, ഹരി, എന്നിവരും പിക്കപ്പിലുണ്ടായിരുന്ന കമ്പം സ്വദേശികളായ മണിമുത്ത്, നന്ദകുമാർ എന്നിവർ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അപകട കാരണം ഇനിയും വ്യക്തമായിട്ടില്ല. കുമളി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

ന്യൂസ് ബ്യൂറോ
കുമളി

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!