ഇടുക്കിയിൽ പനി ബാധിച്ച് മൂന്ന് വയസുകാരൻ മരിച്ചു
പനി ബാധിച്ച് മൂന്നു വയസ്സുകാരൻ മരിച്ചു. തൂക്കുപാലം സ്വദേശി രതീഷ്-പ്രീതി ദമ്പതികളുടെ മകൻ ആദിദേവാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. സംസ്ഥാനത്ത് പനി ബാധിത മരണം ഉയരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.
വിവിധ സാംക്രമിക രോഗങ്ങള്‍ ബാധിച്ച് ഈ മാസം മരിച്ചവരുടെ എണ്ണം 41 ആയി. പനി ബാധിച്ച് ജൂണിൽ മാത്രം ചികിത്സ തേടിയവർ രണ്ടുലക്ഷം കടന്നു. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പനി റിപ്പോര്‍ട്ട് ചെയ്തത്. ജില്ലയില്‍ 2164 കേസുകള്‍ ഇന്ന് റിപ്പോര്‍ട്ടു ചെയ്തു. കോഴിക്കോട് 1293, കൊല്ലം 1231, തിരുവനന്തപുരം 1208, എറണാകുളം 1177, കണ്ണൂര്‍ 1041 എന്നിങനെയാണ് ആയിരം കടന്ന മറ്റു ജില്ലകള്‍.
ഇന്ന് 125 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഡെങ്കി ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് എറണാകുളം ജില്ലയിലാണ്. 61 പേര്‍ക്കാണ് ഇന്ന് എറണാകുളത്തു സ്ഥിരീകരിച്ചത്. കൊല്ലത്ത് 27 കേസുകളും ആലപ്പുഴയില്‍ പത്ത് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. 12 എലിപ്പനി കേസുകളും ഇന്നു സ്ഥിരീകരിച്ചു. വയനാട്ടിലാണ് ഏറ്റവും കൂടുതല്‍ എലിപ്പനി റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് നാല് പേര്‍ക്കാണ് ജില്ലയില്‍ രോഗം കണ്ടെത്തിയത്.
