പെരിയാറ്റിലേക് ഒഴുകിയെത്തുന്ന കൈ തൊടുകളിലൂടെ വലിയ തോതിലാണ് മാലിന്യം ഒഴുകി എത്തുന്നത്, നിലവിലെ മാലിന്യം മാറ്റണം എന്നുമുള്ള ആവശ്യം ശക്തമാകുകയാണ്.
നിരവധി ചെറുതും വലുതുമായ കുടിവെള്ള പദ്ധതികളാണ് പെരിയാറിന്റെ തീരത്തുള്ളത്. ആയിരത്തിലധികം കുടുംബങ്ങൾ പെരിയാറിനെ ആശ്രയിച്ചുള്ള കുടിവെള്ള പദ്ധതിയാണ് ഉപയോഗിക്കുന്നതും. അധികൃതരുടെ അവഗണനയിൽ പെരിയാർ മലിനമാകുകയാണ്.ചപ്പാത്ത് ടൗണിലുള്ള കൈത്തോട് പെരിയാറ്റിലാണ് പതിക്കുന്നത്.ഈ കൈതോട് നാളുകളായി മാലിന്യകൂമ്പാരത്തിൽ മുങ്ങിയിരിക്കുകയാണ്. വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ടൗണിലെ വീടുകളിൽ നിന്നും വലിച്ചെറിയുന്ന ഭക്ഷണ പദാർത്ഥങ്ങളും, പ്ലാസ്റ്റിക്കുപ്പികളുമടക്കമുള്ള മാലിന്യങ്ങൾ തോട്ടിൽ അടിഞ്ഞുകൂടിയിരിക്കുന്നതിനാൽ വലിയ ദുർഗന്ധവും വമിക്കുന്നുണ്ട്. സാംക്രമിക രോഗങ്ങൾ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ചപ്പാത്തി ലെ മാലിന്യ പ്രശ്നം പരിഹരിക്കാൻ അധികൃതർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം ശക്തമാവുകയാണ്. വണ്ടിപ്പെരിയാറു മുതൽ അയ്യപ്പൻകോവിൽ വരെയുള്ള തീരദേശ വാസികൾ കുടിക്കാനും, കുളിക്കാനുമായി ഉപയോഗിക്കുന്ന പെരിയാറ്റിലെ ജലം മലിനമാകുമ്പോൾ അധികാരികൾ നോക്കുകുത്തികളാകുന്നതാണ് കാണാൻ കഴിയുന്നതും. ഉപ്പുതറയിലും അയ്യപ്പൻകോവിലിലും ലക്ഷക്കണക്കിന് രൂപ മുടക്കി തുമ്പൂർമൊഴി മോഡലിലുള്ള പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്, എന്നിട്ടും മാലിന്യ സംസ്കരണത്തിന് പരിഹാരമായിട്ടില്ല. ഹരിത കർമ്മ സേന പോലെയുള്ള പദ്ധതികൾ സർക്കാർ നടപ്പിലാക്കിയ വരുമ്പോഴും ജൈവവും അജയിവവുമായ മാലിന്യങ്ങൾ പെരിയറ്റിൽ കുമിഞ്ഞുകൂടുമ്പോൾ അധികാരികൾ മൗനം പാലിക്കുകയാണ്. നിലവിൽ മാലിന്യ സംസ്കരണ പദ്ധതികൾ വെറും പാഴ് ചിലവാകുന്ന അവസ്ഥയാണ് കാണാൻ കഴിയുന്നതും.എത്രയും പെട്ടെന്ന് മാലിന്യ സംസ്കരണ പദ്ധതികൾ നടപ്പിലാക്കി മാലിന്യത്തിൽ വീർപ്പുമുട്ടി പെരിയാർ ഇഞ്ചിഞ്ചായി മരിക്കുന്നത് തടയണം എന്നുള്ള ആവശ്യo ശക്തമാകുകയാണ്.