പാരാ ലീഗല്‍ വോളണ്ടിയര്‍മാരെ തിരഞ്ഞെടുക്കുന്നു
ദേവികുളം താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റി പുതിയ പാരാ ലീഗല്‍ വോളണ്ടിയര്‍മാരെ തിരഞ്ഞെടുക്കുന്നു. എല്ലാ വിഭാഗം ജനങ്ങള്‍ക്കും എളുപ്പം നീതി ലഭ്യമാക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി ദേശീയ നിയമ സഹായ അതോറിറ്റി വിഭാവനം ചെയ്ത പദ്ധതി പ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്നതാണ് പാരാ ലീഗല്‍ വോളണ്ടിയര്‍മാരുടെ ചുമതല.
അപേക്ഷകര്‍ എസ്.എസ്.എല്‍.സി. പാസായവരും 18 വയസ്സ് പൂർത്തിയായവരും ആയിരിക്കണം. അധ്യാപകര്‍ (സര്‍വീസില്‍ നിന്ന് വിരമിച്ചവര്‍ ഉള്‍പ്പടെ), ഗവ: സര്‍വീസില്‍ നിന്നും വിരമിച്ച ജീവനക്കാര്‍, മുതിര്‍ന്ന പൗരന്‍മാര്‍, അംഗന്‍വാടി വര്‍ക്കര്‍മാര്‍, ഡോക്ടര്‍മാര്‍, എം.എസ്.ഡബ്ലിയു./നിയമ വിദ്യാര്‍ത്ഥികള്‍, മറ്റു വിദ്യാര്‍ത്ഥികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ക്ലബ്ബ് പ്രവര്‍ത്തകര്‍, മൈത്രീ സംഘം പ്രവര്‍ത്തകര്‍, സ്വയം സഹായ സംഘാംഗങ്ങള്‍ തുടങ്ങിയവര്‍ക്ക് വോളണ്ടിയര്‍മാരായി പ്രവര്‍ത്തിക്കാം.
വോളണ്ടിയര്‍മാര്‍ക്ക് ശമ്പളമോ, അലവന്‍സോ ലഭിക്കുന്നതല്ല. തികച്ചും സൗജന്യമായി സേവനം ചെയ്യാന്‍ തയ്യാറുള്ളവരായിരിക്കണം. എന്നാല്‍ ചില പ്രത്യേക ജോലികള്‍ ഇടുക്കി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി / താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റി നല്‍കുകയാണെങ്കില്‍ ആയതിനു ഹോണറേറിയം ലഭിക്കുന്നതാണ്.
താല്‍പ്പര്യമുള്ളവര്‍ സ്വന്തം കൈപ്പടയില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, വിദ്യഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് എന്നിവ സഹിതം ദേവികുളം കോടതി സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ഓഫീസില്‍ 2022 മെയ് 10-ന് മുമ്പായി നല്‍കണം. അപേക്ഷ ചെയര്‍മാന്‍, ദേവികുളം താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റി, ദേവികുളം കോടതി സമുച്ചയം, ദേവികുളം പി.ഒ, ദേവികുളം, പിന്‍ – 685613 എന്ന വിലാസത്തില്‍ തപാലില്‍ അയച്ചാലും മതിയാകും.
നിലവില്‍ പാരാ ലീഗല്‍ വോളണ്ടിയര്‍മാരായി പ്രവര്‍ത്തിക്കുന്നവര്‍ തുടരാന്‍ ആഗ്രഹിക്കുന്നപക്ഷം പുതിയ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷ നല്കാത്തവരെ പരിഗണിക്കുന്നതല്ല.
ഫോൺ: 82812 69215 , 9446054365