ഇടുക്കി ഉടുമ്പൻചോലയ്ക്ക് സമീപം തിങ്കൾകാടിൽ ടൂറിസ്റ്റ് ബസ് സ്കൂട്ടറിലിടിച്ച് ഒരാൾ മരിച്ചു.
ഇടുക്കി: ഉടുമ്പൻചോലയ്ക്ക് സമീപം തിങ്കൾകാടിൽ ടൂറിസ്റ്റ് ബസ് സ്കൂട്ടറിലിടിച്ച് ഒരാൾ മരിച്ചു. തിങ്കൾകാട് സ്വദേശി ഗോപാലൻ (50) ആണ് മരിച്ചത്. നിയന്ത്രണം നഷ്ടമായ ടൂറിസ്റ്റ് ബസ് സ്കൂട്ടിയിൽ ഇടിക്കുകയായിരുന്നു.
മലപ്പുറത്തു നിന്നും രാമക്കൽമേടിന് എത്തിയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ മറ്റൊരാൾക്കും പരുക്കേറ്റു. ഇയാളെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് മരത്തിൽ ഇടിച്ചു നിന്നതിനാലാണ് വൻ ദുരന്തം ഒഴിവായത്. 50 ഓളം കോളേജ് വിദ്യാർഥികൾ ബസിൽ ഉണ്ടായിരുന്നു.