October 19, 2025

Idukkionline

Idukkionline

കെ.ജെ.യു ദ്വിദിന സംസ്ഥാന നേതൃക്യാമ്പ് തേക്കടിയിൽ സമാപിച്ചു

കുമളി : കേരള ജേർണലിസ്റ്റ്സ് യൂണിയൻ്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന സിൽവർ ജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായി രണ്ട് ദിവസമായി തേക്കടിയിൽ നടന്ന
സംസ്ഥാന നേതൃക്യാമ്പ്
സമാപിച്ചു.
സമാപന സമ്മേളനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. പ്രാദേശിക മാധ്യമ പ്രവർത്തകരെ ക്ഷേമനിധിയിൽ ഉൾപ്പെടുത്തി പൂർത്തീകരിക്കുന്ന കാര്യം സർക്കാരിൻ്റെ ശ്രദ്ധയിൽ അടിയന്തിരമായി പെടുത്തുമെന്നും ക്യാമ്പിൻ്റെ സമാപന സമ്മേളനത്തിൽ അദ്ദേഹം അറിയിച്ചു . ജില്ലാ കലക്ടർ ഡോ. ദിനേശൻ ചെറുവാട്ട് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളും ജില്ലാ ട്രഷറർമാരും ഉൾപ്പെടെയുള്ളവർ ക്യാമ്പിൽ പങ്കെടുത്തു.
ഉദ്ഘാടന സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് അനിൽ ബിശ്വാസ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.സി. സ്മിജൻ ആമുഖപ്രസംഗം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് രാരിച്ചൻ നീറനാക്കുന്നേൽ മുഖ്യപ്രഭാഷണം നടത്തി. ഐ.ജെ.യു ദേശീയ എക്സി. അംഗം ബാബു തോമസ് കെ.ജെ.യു ന്യൂസ് പ്രകാശിപ്പിച്ചു. പെരിയാർ ടൈഗർ റിസർവ് ഡെപ്യൂട്ടി ഡയറക്ടർ പി.യു സാജു ഐ.എഫ്.എസ്, അഴുത ബ്ലോക്ക് പഞ്ചായത്ത് അംഗം ഷാജി പൈനാടത്ത്, സംസ്ഥാന ട്രഷറർ ഇ.പി രാജീവ്, സംസ്ഥാന സെക്രട്ടറി ഡോ. ബിജു ലോട്ടസ്, ജില്ലാ പ്രസിഡണ്ട് സജി തടത്തിൽ, ജില്ല സെക്രട്ടറി ഷാജി കുരിശുംമൂട് തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ മേഖലകളിൽ നിന്നും തെരഞ്ഞെടുത്ത റവ. ഡോ. ജില്‍സണ്‍ ജോൺ, സണ്ണി മാത്യു, , എ. മുഹമ്മദ് ഷാജി, ജോബി ജോസ് ആനിത്തോട്ടം എന്നിവരെ ആദരിച്ചു. മുൻ മന്ത്രി എം.എം മണി എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. കെ.ജെ.യു സംസ്ഥാന ഭാരവാഹികളായ സനിൽ അടൂർ, പ്രകാശൻ പയ്യന്നൂർ, പ്രമോദ് കുമാർ, ബിജോയി പെരുമാട്ടി, എം. സുജേഷ്, എം.എ ഷാജി, ആഷിക്ക് മണിയംകുളം, പി.ബി തമ്പി, സനൂപ് സ്കറിയ, ഷിജോ ഫിലിപ്പ് വനിതാവിംഗ് കൺവീനർ ‘ആശകുട്ടപ്പൻ
തുടങ്ങിയവർ പ്രസംഗിച്ചു.
വിവിധ വിഷയങ്ങളിൽ ന്യൂഡൽഹി ജെ.എൻ.എൽ.ഐ ഫാക്കൽറ്റി അബ്ദുൾ റഷീദ്, പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷൻ നേച്ചർ എഡ്യുക്കേഷൻ ഓഫീസർ സേതുപാർവതി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
തേക്കടി തടാകത്തിൽ പ്രകൃതി പഠനയാത്ര നടന്നു. സംസ്ഥാന കമ്മിറ്റി യോഗവും നടന്നു.   

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!