കുമളിയിൽ ഓണാഘോഷ പരിപാടികളുടെ ഭാഗമായി പ്രൊഫഷണൽ ബാഡ്മിന്റൺ ഓപ്പൺ ടൂർണമെൻ്റ് സംഘടിപ്പിക്കുന്നു.

കുമളിയിൽ ഓണാഘോഷ പരിപാടികൾക്ക് തുടക്കമായി. കുമളി ഓൺലൈൻ വാട്ട്സ്ആപ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. ഓണാഘോഷങ്ങളുടെ ഭാഗമായി പ്രൊഫഷണൽ ബാഡ്മിന്റൺ ഓപ്പൺ ടൂർണമെന്റും കുട്ടികൾക്കായി വിവിധ കലാകായിക മത്സരങ്ങളും നടത്തും.
ബാഡ്മിന്റൺ ടൂർണമെന്റ്
പ്രൊഫഷണൽ ബാഡ്മിന്റൺ ഓപ്പൺ ടൂർണമെന്റ് ഓഗസ്റ്റ് 24-ന് രാവിലെ 11 മണിക്ക് കുമളി YMCA ഇൻഡോർ കോർട്ടിൽ നടക്കും. ആദ്യത്തെ 32 ടീമുകൾക്ക് മാത്രമാണ് മത്സരത്തിൽ പ്രവേശനം. ടീമുകൾക്കുള്ള പ്രവേശന ഫീസ് ₹500 ആണ്.
വിജയികളാകുന്ന ടീമുകൾക്ക് യഥാക്രമം ₹10001, ₹5001, ₹2501,₹2500 ₹2000 രൂപയും ട്രോഫിയും സമ്മാനമായി ലഭിക്കും. അഞ്ച് മുതൽ എട്ട് വരെയുള്ള സ്ഥാനക്കാർക്ക് ₹2000 രൂപ വീതം ക്യാഷ് പ്രൈസും നൽകും. കൂടുതൽ വിവരങ്ങൾക്ക് 9447525455, 9446022949 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
കുട്ടികളുടെ മത്സരങ്ങൾ
കുട്ടികൾക്കായുള്ള കലാകായിക മത്സരങ്ങൾ ഓഗസ്റ്റ് 31-ന് രാവിലെ 10 മണിക്ക് അമൃത നൃത്തകലാഭവൻ ഓഡിറ്റോറിയത്തിൽ നടക്കും.