ഛത്തീസ്ഗഢിൽ കന്യാസ്ത്രീകളെ ജയിലിൽ അടച്ച സംഭവത്തിൽ പ്രതിഷേധിച്ച് വിവിധ ഇടവകകളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടന്നു.

കുമളി : ഛത്തീസ്ഗഢിൽ കന്യാസ്ത്രീകളെ ജയിലിൽ അടച്ച സംഭവത്തിൽ പ്രതിഷേധിച്ച് അണക്കര, കുമളി മേഖലകളിലെ വിവിധ ഇടവകകളുടെ നേതൃത്വത്തിൽ കുമളിയിൽ പ്രതിഷേധ പ്രകടനവും യോഗവും നടന്നു.
കുമളി ഹോളിഡേ ഹോം പരിസരത്ത് നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം ബസ് സ്റ്റാൻഡിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോഗം കുമളി സെൻ്റ് തോമസ് ഫൊറോനാ പള്ളി വികാരി ഫാ. മാത്യു കല്ലറയ്ക്കൽ ഉദ്ഘാടനം ചെയ്തു. കമ്പംമെട്ട് സെൻ്റ് ജോസഫ് പള്ളി വികാരി ഫാ. ജോർജ് തെരുവംകുന്നേൽ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. നീനു പുത്തൻപുരയ്ക്കൽ, ദിലൻ കോഴിമല, അക്സ ജോയി പറമ്പകത്ത് എന്നിവർ പ്രസംഗിച്ചു.