ജില്ലയിൽ ജീപ്പ് സഫാരി പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ല കളക്ടർ നിയന്ത്രണത്തോടെ അനുമതി നൽകിയതിനെ തുടർന്ന് വാഹനങ്ങളുടെ ഫിറ്റ്നസ് ഉറപ്പുവരുത്തുന്നതിന് വിവിധ ഡിപ്പാർട്ട്മെന്റുകളുടെ സഹകരണത്തോടെ കുമളിയിൽ വാഹന പരിശോധന നടത്തി പാസുകൾ നല്കി..

കുമളി പഞ്ചായത്ത് പൊതുവേദിയിൽ സംഘടിപ്പിച്ച പരിശോധനയിൽ
കുമളി പഞ്ചായത്ത് സെക്രട്ടറി, കുമളിപോലീസ് എസ് എച്ച് ഒ , എം.വി.ഡി, ടൂറിസം, റവന്യു വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ ഓഫ് റോഡ് ജീപ്പുകളുടെ പരിശോധന നടത്തി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകി.ആദ്യഘട്ടം എന്ന നിലയിൽ 10 ജീപ്പുകൾക്കാണ് സർട്ടിഫിക്കറ്റ് നൽകിയത്.
വരും ദിവസങ്ങളിൽ മറ്റു ജീപ്പുകൾക്കും പരിശോധന നടത്തി സർട്ടിഫിക്കറ്റ് നൽകുമെന്നാണ് അധികൃതർ അറിയിച്ചത്.