ജീപ്പ് സവാരി താൽക്കാലികമായി നിർത്തിവെച്ച ഇടുക്കി ജില്ലാ കളക്ടറുടെ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് INTUC കുമളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും റോഡ് ഉപരോധം നടത്തി.

ഇടുക്കി ജില്ലയിലെ ടൂറിസം രംഗത്തെ പ്രധാന ആക്ടിവിറ്റി ആയ ജീപ്പ് സവാരി താൽക്കാലികമായി നിർത്തിവെച്ച ഇടുക്കി ജില്ലാ കളക്ടറുടെ നടപടി പിൻവലിക്കണമെന്നും ജീപ്പ് സവാരി കോഡിനേറ്റ് ചെയ്തുകൊണ്ട്. റേറ്റ് ഏകീകരണം ഉൾപ്പെടെ ടൂറിസ്റ്റുകളെ ആകർഷിക്കുന്ന വിവിധ പദ്ധതികൾ ഉൾപ്പെടുത്തിക്കൊണ്ട് തേക്കടിയിലെ ടൂറിസം രംഗത്തിന് ഉണർവ് ഏകുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഐഎൻടിയുസി കുമളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും റോഡ് ഉപരോധവും നടത്തിയത്.
ഐഎൻടിയുസി കുമളി മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് സിറിൽ യോഹന്നാൻ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി . ഷാജി പൈനാടത്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് റോബിൻ കാരക്കാട് ഐഎൻടിയുസി ജില്ലാ സെക്രട്ടറി ബിജു ദാനിയൽ മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് കുമളി മണ്ഡലം പ്രസിഡണ്ട് പി പി റഹിം, സന്തോഷ് ഉമ്മൻ ടി എൻ ബോസ്. മജോ കാര്യമുട്ടം എന്നിവർ സംസാരിച്ചു.സജീവ് പി ഡി ജസ്റ്റിൻ ജോൺ റോഷൻ കണ്ണന്താനം ഷംസുദ്ദീൻ സജി എൻ കെ അനീഷ് കെ കെ. മുരുകൻ. സാജൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
ന്യൂസ് ബ്യൂറോ
കുമളി