വണ്ടിപ്പെരിയാർ പഞ്ചായത്ത് ഹയർസെക്കൻഡറി സ്കൂളിൽ മെലഡി മൈൻസ് റേഡിയോ വോയിസ് ഓഫ് പഞ്ചായത്ത് ഹയർ സെക്കൻഡറി സ്കൂൾ എന്ന പേരിലുള്ള റേഡിയോ ക്ലബ്ബിന്റെ പ്രവർത്തനം ആരംഭിച്ചു.

ഇന്ന് സോഷ്യൽ മീഡിയ അടക്കം റേഡിയോ എഫ് എം ടിവി ന്യൂസ് ചാനലുകൾ ഒക്കെ സജീവമായിരിക്കുന്ന കാലഘട്ടമാണ് അതുകൊണ്ടുതന്നെ വളർന്നുവരുന്ന കുട്ടികളിലെ ഈ മേഖലയിലുള്ള വിവിധ കഴിവുകൾ നേരത്തെ തന്നെ കണ്ടെത്തി അവരെ മാധ്യമ മേഖലയിൽ അടക്കം പ്രഗൽഭരാക്കുക എന്ന ലക്ഷ്യത്തോടുകൂടി വണ്ടിപ്പെരിയാർ പഞ്ചായത്ത് ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി ആരംഭിച്ച റേഡിയോ ക്ലബ്ബിന്റെ ഉദ്ഘാടനം നടന്നു.
എല്ലാ ക്ലാസ് റൂമുകളിലും സജ്ജീകരിച്ചിട്ടുള്ള സ്പീക്കർ വഴി കുട്ടികൾ കണ്ടെത്തുന്ന വാർത്തകളും കഥയും കവിതയും സന്ദേശവും ഉച്ചയ്ക്ക് ഒരുമണി മുതൽ മുക്കാമണിക്കൂർ അവതരിപ്പിക്കാൻ കഴിയുന്ന തരത്തിലുള്ള ക്രമീകരണങ്ങളാണ് അധ്യാപകർ ഒരുക്കിയിരിക്കുന്നത്. ഇതിലൂടെ കുട്ടികളിലെ കലാവാസനയെ കണ്ടെത്തി മത്സരങ്ങൾക്ക് കൂടി കുട്ടികളെ പങ്കെടുപ്പിക്കാനും കഴിയും.
ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച റേഡിയോ ക്ലിപ്പിന്റെ ഉദ്ഘാടന യോഗത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ കെ മുരുകേശൻ സ്വാഗതം ആശംസിച്ചു മാധ്യമപ്രവർത്തകനും സിനിമ കലാകാരൻ കൂടിയായ ജിക്കോ വളപ്പിൽ.
സ്കൂളിൽ പുതുതായി ആരംഭിച്ച മെലഡി മൈൻസ് റേഡിയോ വോയിസ് ഓഫ് പഞ്ചായത്ത് ഹയർസെക്കൻഡറി സ്കൂൾ എന്ന റേഡിയോ സ്റ്റേഷന്റെ ഉദ്ഘാടനം നിർവഹിച്ചു….
യോഗത്തിൽ പഞ്ചായത്ത് ഹയർസെക്കൻഡറി സ്കൂൾ സ്റ്റാർ സെക്രട്ടറി പോൾ രാജ്,ഗ്രാമ്പി എൽ പി സ്കൂൾ പ്രധാന അധ്യാപകൻ എം സുരേഷ് പഞ്ചായത്ത് ഹൈസ്കൂൾ സ്റ്റാഫ് സെക്രട്ടറി
തങ്കദുരൈ സീനിയർ അസിസ്റ്റന്റ് ഡെയ്സി റാണി, സെൽവി എന്നിവർ ആശംസകൾ അറിയിച്ചുകൊണ്ട് സംസാരിച്ചു. പ്രവർത്തനങ്ങൾക്ക് സ്കൂളിലെ അധ്യാപകരും റേഡിയോ ക്ലബ്ബ് കോഡിനേറ്റർമാർ കൂടിയായ ശ്രീജ റാണി,ജസ്റ്റിൻ എന്നിവർ നേതൃത്വം നൽകുകയും ചെയ്തു. നിരവധിയായ കുട്ടികളും അധ്യാപകരും ആണ് പരിപാടിയിൽ പങ്കാളികളായത്.