കുമളി ഓടമേട്ടിൽ കോടാലി ഉപയോഗിച്ച് വീട് കുത്തി തുറന്ന് മോഷണം.12 പവന്‍ സ്വര്‍ണ്ണവും 43,000 രൂപയും കവർന്നു. സംഭവത്തിൽ നാലുപേര്‍ പോലീസ് പിടിയില്‍.

കുമളി : കോന്നി സ്വദേശികളായ സോണി ഭവനില്‍ സോണി(26),മാമൂട്ടില്‍ ജോമോന്‍ (36), പട്ടുമല എസ്‌റ്റേറ്റ് അനീഷ് കുമാര്‍(26),മുരിക്കടി ഉഷഭവനം മണിക്കുട്ടന്‍(37) എന്നിവരാണ് പിടിയിലായത്. കുമളി ഓടമേട് സ്വദേശിയുടെ വീട്ടിലാണ് മോഷണം നടന്നത്.
കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുടുംബത്തിലെ ഗൃഹനാഥനുമായി പരിചയമുണ്ടായിരുന്ന പ്രതികളൊരാളായ ജോമോന്‍ ഇയാളൊഴികെ മറ്റാരും വീട്ടില്‍ ഇല്ലാത്ത ദിവസം മനസിലാക്കി. തുടര്‍ന്ന് വീട്ടുകാര്‍ ബന്ധുവീട്ടിലേക്ക് പോയപ്പോള്‍ ജോമോന്‍ ഗൃഹനാഥനെ കുറച്ച് നേരത്തേക്ക് ജോലി സംബന്ധമായ കാര്യങ്ങള്‍ പറഞ്ഞ് വീട്ടില്‍ നിന്നും മാറ്റി. ഈ സമയം മറ്റ് മൂന്ന് പ്രതികള്‍ ചേര്‍ന്ന് അടുക്കളുടെ വാതില്‍ കോടാലി ഉപയോഗിച്ച് വെട്ടിപ്പൊളിച്ചു. കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 12 പവൻ സ്വര്‍ണ്ണവും പേഴ്‌സിലും വീട്ടിലുമായി സൂക്ഷിച്ചിരുന്ന 43,000 രൂപയും കൈക്കലാക്കി.
സംഭവ ശേഷം കടന്ന് കളഞ്ഞ ജോമോനേയും സോണിയേയും എരുമേലി പോലീസിന്റെ സഹായത്തോടെ എരുമേലിയിൽ നിന്നും.
കസ്റ്റഡിയിലെടുത്തു. മറ്റ് രണ്ട് പ്രതികള്‍ വേളങ്കണ്ണിയിലേക്കാണ് പോയിരിക്കുന്നതെന്ന വിവരം പോലീസ് ലഭിച്ചു. തമിഴ്‌നാട് പോലീസിന്റെ സഹകരണത്തോടെ ഇവരെ വ്യാഴാഴ്ച രാത്രിയോടെ പോലീസ് പിടികൂടുകയായിരുന്നു.