ചാക്കുകണക്കിന് പാൻമസാലയുമായി മൊത്ത വിതരണക്കാരൻ കുമളിയിൽ അറസ്റ്റിൽ

നിരോധിത പുകയില ഉല്പന്നങ്ങളായ കൂൾ ലിപ്, ഗണേഷ് ഉൾപ്പെടെയുള്ളവയാണ് പ്രതി സൂക്ഷിച്ചിരുന്നത്. കുമളി റോസാപ്പൂക്കണ്ടം സ്വദേശി ബൽക്കീസ് മൻസിൽ വീട്ടിൽ റബീക്കാണ് പിടിയിലായത്. മുൻപും സമാനമായ കേസിൽ നിരവധി തവണ പ്രതി പിടിയിലായിരുന്നു. 12 ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ ഇയാളിൽ നിന്ന് കണ്ടെത്തി. കുമളി പോലീസ് ഇൻസ്പെക്ടർ സുജിത് പി എസ്-ന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ ജെഫി ജോർജ്, അനന്ദു, സുനിൽ കുമാർ, ഹാഷിം എന്നിവരും സീനിയർ സിവിൽ പോലീസ് ഓഫീസർ സൈനു, സിവിൽ പോലീസ് ഓഫീസർ ബിജു എന്നിവരുമടങ്ങുന്ന സംഘമാണ് സംഘമാണ് പ്രതിയെ പിടികൂടിയത്.