കുമളി സ്പ്രിംങ്ങ് വാലിക്ക് സമീപം വാഹനാപകടം. ലോറിയും, കാറും തമ്മിൽ കൂട്ടിയിടിച്ച് വിദേശികൾ ഉൾപ്പെടെ3 പേർക്ക് പരുക്കേറ്റു.

കുമളി :കുമളി സ്പ്രിംങ്ങ് വാലിക്ക് സമീപം വാഹനാപകടം. ലോറിയും, കാറും തമ്മിൽ കൂട്ടിയിടിച്ച് വിദേശികൾ ഉൾപ്പെടെ
3 പേർക്ക് പരുക്കേറ്റു.
കാറിലുണ്ടായിരുന്ന 2 വിദേശികൾക്കും, ഡ്രൈവറിനും പരുക്കേറ്റു. സ്പെയിൻ സ്വദേശികളായ ജോസഫൈയിൻ (60) അലക്സാണ്ടറാ (54) ഡ്രൈവറായ എറണാകുളം സ്വദേശി അനൂപ് (29)എന്നിവർക്കാണ് അപകടത്തിൽ പെട്ടത്. ലോറി ഡ്രൈവർ മദ്യപിച്ചതായി പറയുന്നു. സ്പെയിൻ സ്വദേശികളായ 2 പേരുടെ കാൽ ഒടിഞ്ഞു. വിദഗ്ത്ത ചികിത്സയ്ക്കായി ഇവരെ എറണാകുളത്തേ സ്വകാര്യ ആശുപത്രി ലേക്ക് മാറ്റി.