കുമളി വില്ലേജ് ഓഫീസിൽ കരം അടയ്ക്കാനാവാതെ ജനങ്ങൾ വലയുന്നു. കരം അടക്കാൻ ഉള്ള സംവിധാനം ഓൺലൈനിൽ ആക്കിയതാണ് വിനയായത് ……….
കുമളി വില്ലേജ് ഓഫിസിൽ കരം അടയ്ക്കാനാവാതെ ബുദ്ധിമുട്ടുകയാണ് ജനങ്ങൾ . മണിക്കൂറുകളോളം കാത്തു നിന്നാൽ പോലും കരം അടയ്ക്കാനാവാത്ത സ്ഥിതിയാണ്. ജനങ്ങൾ കൂട്ടം കൂടി ഓഫിസിനുള്ളിൽ നിൽക്കുന്നതിനാൽ കോവിഡ് മാനദണ്ഡങ്ങളൊന്നും ഇവിടെ പാലിക്കപ്പെടുന്നില്ലന്നും ആക്ഷേപമുണ്ട്.നേരത്തേ വില്ലേജുകളിൽ
പണം അടച്ചാൽ ഉടൻതന്നെ രസീത് എഴുതി നൽകുന്നതായിരുന്നു പതിവ്. പൂർണ്ണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുന്നതിന്റെ ഭാഗമായി എഴുതി നൽകുന്നതിനുള്ള രസീത് ബുക്കുകൾ എപ്പോൾ നൽകുന്നതും ഇല്ല . കരം അടയ്ക്കുവാൻ എത്തുന്നവരുടെ വിവരങ്ങൾ ശേഖരിച്ച് കമ്പ്യൂട്ടറിൽ രേഖപ്പെടുത്തി വേണം ഇപ്പോൾ കരം സ്വീകരിക്കുവാൻ . കുമളി വില്ലേജ് 19200 ൽലധികം തണ്ടപ്പേരുകൾ രേഖപ്പെടുത്തേണ്ടതുണ്ട് എന്നാൽ ഇതുവരെ പതിനായിരത്തിൽ താഴെ മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.