പ്ലസ് വൺ സപ്ലിമെൻ്ററി അലോട്ട്മെൻ്റ് ഇന്ന്; പ്രവേശനം നാളെയും മറ്റന്നാളും

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ സപ്ലിമെൻ്ററി അലോട്ട്മെൻ്റ് ഞായറാഴ്ച രാത്രിയോടെ പ്രസിദ്ധീകരിക്കും. തിങ്കളാഴ്ച രാവിലെ പത്ത് മുതൽ ചൊവ്വാഴ്ച വൈകീട്ട് നാല് വരെ സ്‌കൂളുകളിൽ പ്രവേശനം നേടാം. അലോട്ട്മെൻ്റ് വിവരങ്ങൾ (https://hscap.kerala.gov.in/) ഹയർ സെക്കൻഡറി അഡ്മിഷൻ വെബ്സൈറ്റിലെ Candidate Login-SWS Supplementary Allot Results എന്ന ലിങ്കിലൂടെ ലഭിക്കും. പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്മെൻ്റ് ലെറ്റർ അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ നിന്നും പ്രിൻ്റെടുത്ത് നൽകും. അലോട്ട്മെൻ്റ് ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. മോഡൽ റെസിഡെൻഷ്യൽ സ്കൂളുകളിലേക്കുള്ള സപ്ലിമെൻ്ററി അലോട്ട്മെൻ്റും ഇതോടൊപ്പം പ്രസിദ്ധീകരിക്കും. തുടർ അലോട്ട്മെൻ്റുകളെ സംബന്ധിച്ചുള്ള വിശദാംശങ്ങൾ ജൂലൈ 12ന് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
വി.എച്ച്.എസ്.ഇ സപ്ലി. അലോട്ട്മെൻ്റായി; പ്രവേശനം നാളെ മുതൽ
തിരുവനന്തപുരം: വി.എച്ച്.എസ്.ഇ എൻ.എ സ്.ക്യു.എഫ് അധിഷ്‌ഠിത കോഴ്സുകളിലേക്കുള്ള സപ്ലിമെൻ്ററി അലോട്ട്മെന്റ്
www.vhseportal.kerala.gov.in m ഡ്മിഷൻ വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചു. തിങ്കളാഴ്ച രാവിലെ പത്ത് മുതൽ ചൊവ്വാഴ്ച വൈകീട്ട് നാല് വരെ സ്‌കൂളിൽ പ്രവേശനം നേടാം. അലോട്ട്മെൻ്റ് ലഭിച്ചവർ സ്ഥിരപ്രവേശനം നേടണം.
