October 19, 2025

Idukkionline

Idukkionline

ഏകദിന പ്ലാസ്റ്റിക് ഫ്രീ ഡേ കാമ്പയ്നും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു

തദ്ദേശ സ്വയംഭരണ വകുപ്പും രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാനും സംയുക്തമായി ഏകദിന പ്ലാസ്റ്റിക് ഫ്രീ ഡെ കാമ്പയ്നും ബോധവല്‍ക്കരണ ക്ലാസും കുട്ടിക്കാനം മരിയഗിരി ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടത്തി. അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. മാലതി ഉദ്ഘാടനം നിര്‍വഹിച്ചു. അഴുത ബ്ലോക്ക് പഞ്ചായത്തംഗം സ്മിത മോള്‍ യോഗത്തിന് അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ കുര്യാക്കോസ് കെ.വി യോഗത്തിന് മുഖ്യപ്രഭാഷണം നടത്തി. നവകേരളം കര്‍മ്മപദ്ധതി റിസോഴ്സ് പേഴ്സണ്‍ അരുണ്‍ കുമാര്‍ കെ. ജി ബോധവല്‍ക്കരണ ക്ലാസ്സ് നയിച്ചു. കുട്ടികള്‍ വീടുകളില്‍ നിന്ന് ശേഖരിച്ചു കൊണ്ട് വന്ന പ്ലാസ്റ്റിക്കുകള്‍ പീരുമേട് ഗ്രാമപഞ്ചായത്ത് ഹരിത കര്‍മ്മ സേന അംഗങ്ങള്‍ക്ക് കൈമാറി.
യോഗത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ കെ. സെന്‍കുമാര്‍, രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ മാര്‍വില്‍ കെ. ജോയ്, അഴുത ബ്ലോക്ക് കോര്‍ഡിനേറ്റര്‍ സോജന്‍, അടിമാലി ബ്ലോക്ക് കോര്‍ഡിനേറ്റര്‍ ഡെല്ല മരിയ ജോഷി, മരിയഗിരി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജിനു ആവണിക്കുന്നേല്‍, രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാന്‍ കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് വിദഗ്ദ ആര്യ സുകുമാരന്‍, ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാരായ അമൃത കെ. ആര്‍, ജിക്സണ്‍ ജോര്‍ജ്, രാഹുല്‍ ദേവദാസ്, മനു രാജ് എന്നിവര്‍ പങ്കെടുത്തു.

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!