സമൂഹ മാധ്യമങ്ങളിലെ പ്രൊഫൈൽ ചിത്രങ്ങൾ ത്രിവർണ്ണപതാകയാക്കണമെന്ന് പ്രധാനമന്ത്രി
ഡൽഹി: സമൂഹ മാധ്യമങ്ങളിലെ പ്രൊഫൈൽ ചിത്രങ്ങൾ മാറ്റി, ത്രിവർണ്ണപതാക പ്രൊഫൈൽ ചിത്രമാക്കണമെന്ന് ജനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായാണ് മോദിയുടെ അഭ്യർത്ഥന. ആഗസ്റ്റ് രണ്ട് മുതൽ 15 വരെ ത്രിവർണ്ണം സമൂഹ മാധ്യമങ്ങളിലെ ചിത്രമാക്കണമെന്നാണ് പ്രധാനമന്ത്രിയുടെ നിർദ്ദേശം. മൻകീ ബാത്തിലാണ് പ്രധാനമന്ത്രിയുടെ പരാമർശം.നേരത്തെ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വീടുകളിൽ ത്രിവർണ്ണ പതാക ഉയർത്താനും പ്രധാനമന്ത്രിയുടെ നിർദ്ദേശമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് സമൂഹമാധ്യമങ്ങളിലെ പ്രൊഫൈൽ ചിത്രങ്ങൾ മാറ്റാൻ ആവശ്യപ്പെട്ടിരിക്കുന്നത്. സ്വാതന്ത്രത്തിന്‍റെ 75ാം വാര്‍ഷികം പ്രമാണിച്ചുള്ള അമൃത് മഹോത്സവത്തിന്‍റെ ഭാഗമായി, ഹര്‍ ഘര്‍ തിരംഗ ക്യാംപയിന്‍ എല്ലാവരും ചേര്‍ന്ന് വിജയിപ്പിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തു.