കുമളി പഞ്ചായത്ത് സ്റ്റിയറിംഗ് കമ്മിറ്റി ചുമതലയേറ്റു
20 വാർഡുകൾ ഉള്ള കുമളി പഞ്ചായത്തിൽ എൽ. ഡി. എഫിനു 13, യു.ഡി.എഫിനു 7 എന്നിങ്ങനെയാണ് സീറ്റ് നില. പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം വനിത സംഭരണമാണ്. സ്റ്റിയറിംങ്ങ് കമ്മറ്റി തെരഞ്ഞെടുപ്പിന് റിട്ടേണിംങ്ങ് ആഫീസർ എബ്രഹാം സെബാസ്റ്റ്യൻ നേതൃത്വം നൽകി. കുമളി പഞ്ചായത്ത് പ്രസിഡൻ്റ് ശാന്തി ഷാജിമോൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് സൺസി മാത്യു തന്നെ ധനകാര്യ സ്റ്റാൻഡിംങ്ങ് കമ്മറ്റി ചെയർമാൻ. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംങ്ങ് കമ്മറ്റി ചെയർമാനായി കെ. എം. സിദ്ദിഖ്, വികസനകാര്യ സ്റ്റാൻഡിംങ്ങ് കമ്മറ്റി ചെയർ പേഴ്സണായി രജനി ബിജു, ക്ഷേമകാര്യ സ്റ്റാൻഡിംങ്ങ് കമ്മറ്റി ചെയർ പേഴ്സണായി നോളി ജോസഫ് എന്നിവർ ചുമതലയേറ്റു. 2021 – 2022 കാലത്തേയ്ക്കുള്ള പദ്ധതികൾ ഫെബ്രുവരി ഇരുപത്തിയഞ്ചിനകം ഡി. പി. സി. അംഗീകാരത്തിനായി സമർപ്പിക്കും. യോഗത്തിൽ പഞ്ചായത്തംഗങ്ങളായ വി.കെ.ബാബു കുട്ടി, മണി മേഖല എന്നിവർ സംസാരിച്ചു.
