മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർന്നു; 134 അടി പിന്നിട്ടു, മഴ തുടർന്നാൽ ഡാം തുറന്നേക്കും
മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 134. അടിയായി ഉയർന്നു. 134 അടി പിന്നിട്ടു. സെക്കന്റിൽ 7,000 ഘനയടിയിലധികം വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്. 1,844 ഘനയടി വെള്ളമാണ് തമിഴ‍്‍നാട് കൊണ്ടുപോകുന്നത്. ജലനിരപ്പ് ഉയർന്നതോടെ മഞ്ചുമല വില്ലേജ് ഓഫീസിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. റൂൾ കർവ് അനുസരിച്ച് ജൂലൈ 19 വരെ 136.30 അടിയാണ് പരമാവധി സംഭരിക്കാവുന്ന ജലനിരപ്പ്. മഴ തുടരുന്നതിനാൽ ജലനിരപ്പ് അപ്പർ റൂൾ ലവലിലെത്തിയാൽ സ്പിൽ വേ ഷട്ടർ തുറന്നേക്കും. പെരിയാർ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജൂലായ് മാസം പാതി പിന്നിടുമ്പോൾ ഇത്തരത്തിൽ ജലനിരപ്പ് ഉയരുന്നത് ചരിത്രത്തിൽ തന്നെ അപൂർവമാണ്. കഴിഞ്ഞ വർഷം ആഗസ്റ്റിൽ മുല്ലപ്പെരിയാറിൽ ജലനിരപ്പ് 136 അടി എത്തിയിരുന്നു. സാധാരണ തുലാവർഷത്തിലാണ് മുല്ലപ്പെരിയാറിൽ ജലനിരപ്പുയരുന്നത്. അതേസമയം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഇടുക്കി ജില്ലാ കളക്ടർ പറഞ്ഞു.